Breaking News

സംസ്ഥാനത്ത് വീണ്ടും തെരുവുനായ ആക്രമണങ്ങൾ സ്കൂൾ വിദ്യാ‍ര്‍ത്ഥികളടക്കം നിരവധിപ്പേ‍ർക്ക് പരിക്ക്

 സംസ്ഥാനത്ത് വീണ്ടും തെരുവുനായ ആക്രമണങ്ങൾ

സ്കൂൾ വിദ്യാ‍ര്‍ത്ഥികളടക്കം നിരവധിപ്പേ‍ർക്ക് പരിക്ക്



സംസ്ഥാനത്ത് വിവിധ ജില്ലകളിലായി തെരുവുനായ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തു. ഒരിടവേളയക്കു ശേഷമാണ് തെരുനായ ആക്രമണങ്ങൾ തുടർച്ചയായി റിപ്പോർട്ട് ചെയ്യുന്നത്. കണ്ണൂർ, കോഴിക്കോട്, പത്തനംതിട്ട ജില്ലകളിലായി നിരവധിപ്പേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരിൽ സ്കൂൾ വിദ്യാർഥികളും ഉൾപ്പെടുന്നു.

കണ്ണൂരില്‍ ചമ്പാട് തെരുവ് നായയുടെ ആക്രമണത്തില്‍ പത്തുവയസുകാരന് ഗുരുതരമായി പരിക്കേറ്റു. ചമ്പാട് അര്‍ഷാദ് മന്‍സിലില്‍ മുഹമദ് റഹാന്‍ റഹീസിനാണ് നായയുടെ കടിയേറ്റത്. കുട്ടിയെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് സ്കൂള്‍ വിട്ടു വരുന്നതിനിടയിലാണ് സംഭവം.

നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരും ഓട്ടോറിക്ഷ ഡ്രൈവര്‍മാരും ചേര്‍ന്നാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. പ്രദേശത്ത് തെരുവ് നായ ശല്യം രൂക്ഷമാണെന്നാണ് നാട്ടുകാര്‍ പറയുന്ന്. രണ്ടു ദിവസം മുമ്പാണ് പാനൂരില് വീട്ടു മുറ്റത്ത് വെച്ച് ഒന്നര വയസുകാരനെ തെരുവു നായ കടിച്ചു കീറിയത്.

പത്തനംതിട്ട പെരുനാട്ടിൽ നാല് പേര്‍ക്കാണ് തെരുവ് നായയുടെ ആക്രമണത്തിൽ പരിക്കേറ്റത്. കോഴിക്കോട് കുറ്റ്യാടിയിൽ തെരുവ് നായയുടെ ആക്രമണത്തിൽ പരിക്കേറ്റ പതിനേഴുകാരൻ ഡാനിഷ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

No comments