Breaking News

ഖത്തർ കെഎംസിസി കാസറഗോഡ് മണ്ഡലം ചാമ്പ്യൻസ് ലീഗ് ചെങ്കള പഞ്ചായത്ത് ജേതാക്കൾ

 ഖത്തർ കെഎംസിസി കാസറഗോഡ് മണ്ഡലം ചാമ്പ്യൻസ് ലീഗ്

ചെങ്കള പഞ്ചായത്ത് ജേതാക്കൾ 


ദോഹ : ഖത്തർ കെഎംസിസി കാസറഗോഡ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാസറഗോഡ് മണ്ഡലത്തിൽ നിന്നും തെരഞ്ഞെടുക്കപെട്ട ടീമുകളെ ഉൾപെടുത്തികൊണ്ട് ഡൈനാമിക് സ്പോർട്സ് ഗ്രൗണ്ടിൽ വെച്ച് രണ്ടു ദിവസങ്ങളിലായിൽ സംഘടിപ്പിച്ച കെ എം സി എൽ സീസൺ -2 ന്റെ ഉൽഘടനം ഖത്തർ കെഎംസിസി സംസ്ഥാന ഉപദെശക സമിതി ചെയര്മാന് എം പി ഷാഫി ഹാജി ഉൽഘടനം നിർവഹിച്ചു .

ആവേശകരമായ ഫൈനൽ മത്സരത്തിൽ കാസറഗോഡ് മുൻസിപ്പാലിറ്റി യെ പരാജയപ്പെടുത്തി ചെങ്കള പഞ്ചായത്ത് ചാമ്പ്യന്മാരായി.
           
          ചാമ്പ്യൻസിനുള്ള ക്യാഷ് അവാർഡ് കെഎംസിസി ഖത്തർ കാസറഗോഡ് ജില്ലാ പ്രസിഡണ്ട് ലുഖ്മാൻ തളങ്കരയും ചാമ്പ്യൻസ് ട്രോഫി മണ്ഡലം പ്രസിഡണ്ട് ഹാരിസ് എരിയാലും ജനറൽ സെക്രട്ടറി ഷഫീഖ് ചെങ്കളയും റണ്ണേഴ്‌സിനുള്ള ക്യാഷ് അവാർഡ് ജാഫർ കല്ലങ്കടിയും ട്രോഫി ഹാരിസ് ചൂരിയും കൈമാറി. കെ എം സി എൽ സീസൺ രണ്ടിലെ മികച്ച കളിക്കാരനായി ഫൈറൂസ് ബെവിഞ്ച , മികച്ച ബാറ്റ്സ്മാനായി സാദിഖ് കടവത്ത്, മികച്ച ബൗളറായി മഷൂഖ് ബംബ്രാണി , മികച്ച വിക്കെറ്റ്‌ കീപ്പറായി ബാസിൽ ചൂരി മികച്ച ഫീൽഡറായി അഫീഫ് കമൽ ഏറ്റവും നല്ല ക്യാച്ച് എടുത്ത ഹബീബ് ഫില്ലി എന്നിവർക്കുള്ള സമ്മാനങ്ങൾ മണ്ഡലം പഞ്ചായത്ത് നേതാക്കൾ കൈമാറി.

സമ്മാനദാന ചടങ്ങിൽ കെഎംസിസി ഖത്തർ സംസ്ഥാന വൈസ് പ്രെസിഡന്റ് ആദം കുഞ്ഞി,ജില്ലാ,ഭാരവാഹികൾ മണ്ഡലം ഭാരവാഹികളായ ജാഫർ കല്ലങ്കടി,ഹമീദ് അറന്തോട്,ബഷീർ ബംബ്രാണ,സലിം പള്ളം,ശാക്കിർ കാപ്പി,അഷ്റഫ് കുളത്തുങ്കര,ഹനീഫ് പട്ല,ആസിഫ് ആദൂർ
റഷീദ് ചെർക്കള പഞ്ചായത്ത് മുൻസിപ്പൽ ഭാരവാഹികളായ അൻവർ കടവത് ,അബ്ദുൽ റഹിമാൻ എരിയാൽ , ഫൈസൽ ഫില്ലി , സാബിത് തുരുത്തി , നൗഷാദ് പൈക , മഹമൂദ് , ഷെരീഫ് അസ്‌കർ , നുമാൻ തളങ്കര , അലി ചേരൂർ , ബഷീർ ചെർക്കള എന്നിവർ സംബന്ധിച്ചു.

No comments