നെല്ലിക്കട്ട പി ബി എം സ്കൂളിൽ ഏറെ ആവേശത്തോടെ പ്രവേശനോത്സവം നടന്നു
നെല്ലിക്കട്ട പി ബി എം സ്കൂളിൽ ഏറെ ആവേശത്തോടെ പ്രവേശനോത്സവം നടന്നു
ജില്ലാ പഞ്ചായത്ത് മെമ്പറും സ്കൂൾ ചെയർമാനുമായ പി. ബി. ഷഫീഖ് ഉദ്‌ഘാടനം ചെയ്തു
നെല്ലിക്കട്ട: 2023 -24 അദ്ധ്യയന വർഷത്തിനു നെല്ലിക്കട്ട പി.ബി.എം. വിദ്യാലയത്തിൽ വർണ്ണാഭമായ പരിപാടികളോടെ തുടക്കം കുറിച്ചു.
വാനോളം അലതല്ലിയ അഭിമാന നിമിഷത്തിനാണ് പി.ബി.എം. സ്കൂൾ സാക്ഷ്യം വഹിച്ചത്. ആയിരത്തിൽപരം കുട്ടികളെ മികവിന്റെ പാതയിലൂടെ ഉന്നതങ്ങളിൽ എത്തിച്ച പി.ബി.എംനു കാലം സമ്മാനിച്ചതാണ് ഈ അംഗീകാരം. വിദ്യാലയത്തിന്റെ വികസനവും പഠന നിലവാരവും, വാർഷിക അവലോകനവും അവതരിപ്പിച്ചുകൊണ്ട് ഈ പരിപാടിയിലേക്ക് എല്ലാവരെയും പ്രിൻസിപ്പാൾ നിസാം ബോവിക്കാനം സ്വാഗതം ചെയ്തു. അർപ്പണ ബോധത്തോടെ പ്രയത്നിക്കുന്ന അധ്യാപകരെയും അനധ്യാപകരെയും
രക്ഷിതാക്കളെയും, വിദ്യാർത്ഥികളെയും അദ്ദേഹം അഭിനന്ദിച്ചു.
വിദ്യാലയത്തിന്റെ വളർച്ച മാത്രമല്ല ഭാവി വാഗ്ദാനങ്ങളെ സമൂഹത്തിന് സമ്മാനിക്കുന്ന വാതായനമാണ് പി.ബി.എം. എന്നും 2023 -ൽ മുഴുവൻ A+ കിട്ടിയ 20 കുട്ടികളെയും അഭിനന്ദിച്ചുകൊണ്ട് പ്രിൻസിപ്പാൾ അഭിമാനം കൊണ്ടു. അകാലത്തിൽ അണഞ്ഞു പോയ പി.ബി.എം. സ്ഥാപക നേതാവ് പി.ബി. അബ്ദുൽ റസാഖ് (പ്രിയപ്പെട്ട റദ്ദുച്ച) നെ സ്മരിച്ചു കൊണ്ട് പി.ടി.എ. പ്രസിഡന്റ് ബി.കെ. മുഹമ്മദ് കുഞ്ഞി പ്രവേശനോത്സവ പരിപാടിയിൽ അധ്യക്ഷത വഹിച്ചു സംസാരിച്ചു. നല്ല മക്കളെ വാർത്തെടുക്കാൻ നല്ല സമൂഹ നിർമ്മിതിക്ക് കാലിക പ്രസക്തമായ സംഭവങ്ങളിൽ ആകുലതപ്പെട്ടു കൊണ്ട് മക്കളെ നേർവഴിക്കു നയിക്കാൻ അധ്യാപകരോടൊപ്പം രക്ഷിതാക്കളും പങ്കാളിയാകണമെന്ന് അഭ്യർത്ഥിച്ചു കൊണ്ട് ഈ പ്രവേശനോത്സവം ജില്ലാ പഞ്ചായത്ത് മെമ്പറും സ്കൂൾ ചെയർമാനുമായ പി. ബി. ഷഫീഖ് ഉദ്‌ഘാടനം ചെയ്തു സംസാരിച്ചു.
ഈ വർ ഷം S S L C യിൽ മുഴുവൻ A+ ലഭിച്ച 20 വിദ്യാർത്ഥികളും പി.ബി.എം.ന്റെ അഭിമാന താരങ്ങളാണെന്നും ഈ വിജയത്തിൽ പി.ബി.എം.ന്റെ ഉയർച്ചകണ്ട് ബാപ്പാന്റെ ആത്മാവ് സന്തോഷിക്കുന്നുണ്ടാവുമെന്നും തൊണ്ടയിടറിക്കൊണ്ട് അദ്ദേഹം കൂട്ടിച്ചേർത്തു.
മുഖ്യാതിഥി കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സി.വി ജെയിംസ് വിദ്യാലയത്തിന്റെ മികവിനെ അടയാളപ്പെടുത്തി സംസാരിച്ചു.
മുൻ മാനേജർ ഇ. അബൂബക്കർ ഹാജി, ഇബ്രാഹിം നെല്ലിക്കട്ട, മക്കാർ മാസ്റ്റർ, പുരുഷോത്തമൻ നായർ, സലാം ചെർക്കള, ഇബ്രാഹിം കൊയർകൊച്ചി, ആയിഷ പൊവ്വൽ, അൻഷിഫ അർഷാദ്, ഹാരിസ് പൊവ്വൽ എന്നിവർ പ്രവേശനോത്സവത്തിന് ആശംസ അറിയിച്ചു A+ കിട്ടിയ മുഴുവൻ കുട്ടികൾക്കും സ്നേഹോപഹാരം നൽകി ആദരിച്ചു. നവാഗതരായ കുട്ടികളെ പൂച്ചെണ്ട് നൽകിയും മെഡല് ചാർത്തിയും സ്വീകരിച്ചു. പി.ബി.എം 30 ആം അഭിമാന വർഷത്തിന്റെ ജൈത്ര യാത്രയിലാണ്. ഈ നിമിഷത്തിൽ അഭിമാനത്തോടെ ഓർക്കുകയാണ് മുഹമ്മദ് റഫീഖിനെ , ഐ.പി.ൽ. ഇംഗ്ലീഷ് കമാന്ററിയിൽ സെലക്ഷൻ ലഭിച്ച പി.ബി.എം.ന്റെ പൂർവ്വ വിദ്യാർത്ഥിയാണ് റഫീഖ്. എന്റെ വിജയവും ഉയർച്ചയും പ്രോത്സാഹനവും പി.ബി.എം. ആണെന്ന് ആവേശത്തോടെ കുട്ടികൾക്ക് പറഞ്ഞു കൊടുത്ത് അഭിമാനം കൊള്ളുകയായിരുന്നു റഫീഖ്. പ്രൗഢഗംഭീരമായ ചടങ്ങിൽ സന്നിഹിതരായ എല്ലാവരെയും പി.ബി.എംഒരിക്കൽ കൂടി ചേർത്ത് പിടിച്ചുകൊണ്ട് അക്കാഡമിക് കോർഡിനേറ്റർ ശ്രിമതി രമ ടീച്ചർ ഈ പ്രവേശനോത്സവത്തിനു നന്ദി രേഖപ്പെടുത്തി.

No comments