Breaking News

വർദ്ധിപ്പിച്ച കെട്ടിട പെർമിറ്റ് ഫീസും അപേക്ഷാ ഫീ്സും ഒഴിവാക്കണം മഞ്ചേശ്വരം എം.എൽ.എ, എ കെ എം അഷറഫ് മുഖാന്തരം കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് യുപി താഹിറ യൂസഫ് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷിന് നിവേദനം നൽകി

 വർദ്ധിപ്പിച്ച കെട്ടിട പെർമിറ്റ് ഫീസും അപേക്ഷാ ഫീ്സും ഒഴിവാക്കണം 

മഞ്ചേശ്വരം എം.എൽ.എ, എ കെ എം അഷറഫ് മുഖാന്തരം കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് യുപി താഹിറ യൂസഫ് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷിന് നിവേദനം നൽകി




"കുമ്പള പഞ്ചായത്ത് ജനങ്ങൾക്കൊപ്പം"
വർദ്ധിപ്പിച്ച കെട്ടിട പെർമിറ്റ് ഫീസും അപേക്ഷാ ഫീ്സും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മഞ്ചേശ്വരം എംഎൽഎ എ കെ എം അഷറഫ് മുഖാന്തരംകുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് യുപി താഹിറ യൂസഫ് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷിന് നിവേദനം നൽകി


സ്വീകർത്താവ്

പഞ്ചായത്ത് ഡയറക്ടർ

ബഹു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി

തിരുവനന്തപുരം

 

വിഷയം : തദ്ദേശസ്വയംഭരണ വകുപ്പ്- തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ ഈടാക്കുന്ന കെട്ടിട നിർമ്മാണ പെർമിറ്റ് ഫീസ് / അപേക്ഷ ഫീസ് എന്നിവയുടെ നിരക്ക് പരിഷ്കരിച്ച ഉത്തരവ്- സംബന്ധിച്ച്.

 

സൂചന : സ.ഉ.(കൈ) നം.85/2023/LSGD തിയ്യതി 31.03.2023 

 

മേൽ സൂചന യിലേക്ക് അങ്ങയുടെ മഹനീയ ശ്രദ്ധ ക്ഷണിക്കുന്നു. 2019ലെ കേരള പഞ്ചായത്ത് / മുൻസിപ്പാലിറ്റി കെട്ടിട നിർമ്മാണ ചട്ടങ്ങൾ പ്രകാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിലവിൽ ഈടാക്കുന്ന അപേക്ഷ ഫീസ്, ലേ ഔട്ട് അപ്പ്രൂവലിനുള്ള സ്ക്രൂട്ടണി ഫീസ് മുതലായവ 10/04/2023 തീയ്യതി പ്രാബല്യത്തിൽ പരിഷ്കരിച്ച് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. കുമ്പള ഗ്രാമപഞ്ചായത്ത് 2019 ലെ കേരള പഞ്ചായത്ത്, മുനിസിപ്പാലിറ്റി കെട്ടിട നിർമ്മാണ ചട്ടങ്ങൾ പ്രകാരം കാറ്റഗറി ഒന്നിൽപ്പെടുന്ന ഒരു ഗ്രാമപഞ്ചായത്താണ്. കുമ്പള ഗ്രാമപഞ്ചായത്തിന്റെ ഭൂരിഭാഗവും പാവപ്പെട്ട മത്സ്യ തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന കടലോര മേഖലയും കൂലിപ്പണിയെടുത്ത് ഉപജീവനം കഴിയുന്ന സാധുക്കളായ കുടുംബങ്ങൾ കഴിയുന്ന പ്രദേശങ്ങളാണ്.പട്ടികവർഗ്ഗ/ പട്ടികജാതി വിഭാഗത്തിൽപ്പെടുന്ന ഒട്ടേറെ കുടുംബങ്ങളും പഞ്ചായത്ത് പ്രദേശത്ത് താമസിച്ചവരുന്നു. നിലവിൽ പരിഷ്കരിച്ചിട്ടുള്ള നിരക്കിൽ അപേക്ഷ ഫീസ്, പെർമിറ്റ് ഫീസ് മുതലായവ ഒടുക്കുക എന്നുള്ളത് കുമ്പള ഗ്രാമപഞ്ചായത്തിലെ സാധുക്കളായ മത്സ്യത്തൊഴിലാളികൾക്കും മറ്റു
കുടുംബങ്ങൾക്കും വളരെയധികം ക്ലേശകരമായിട്ടുള്ളതും സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നതുമാണ്.ഈ സാഹചര്യങ്ങളെല്ലാം പരിഗണിച്ചു 2019ലെ കേരള പഞ്ചായത്ത്/മുൻസിപ്പാലിറ്റി കെട്ടിട നിർമ്മാണ ചട്ടങ്ങൾ പ്രകാരം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ 10/04/2023 മുതൽ പരിഷ്കരിച്ച ഫീസുകൾ ഒഴിവാക്കി പഴയ നിരക്കിൽ ഈടാക്കുന്നതിനുള്ള അനുമതി ലഭ്യമാക്കുന്നതിനുള്ള നടപടികൾ കൈക്കൊള്ളുന്നതിന് അപേക്ഷിക്കുന്നു.

No comments