കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മുളിയാർ യൂണിറ്റ് വാർഷിക ജനറൽബോഡിയോഗവും എസ്എസ്എൽസി പ്ലസ് ടു വിജയികൾക്കുള്ള അനുമോദനവും വനിതാ വിംഗ് രൂപീകരണവും നടത്തി
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മുളിയാർ യൂണിറ്റ് വാർഷിക ജനറൽബോഡിയോഗവും എസ്എസ്എൽസി പ്ലസ് ടു വിജയികൾക്കുള്ള അനുമോദനവും
വനിതാ വിംഗ് രൂപീകരണവും നടത്തി
ജില്ലാ പ്രസിഡണ്ട് K അഹമദ് ഷെരിഫ് ഉദ്ഘാടനം നിർവഹിച്ചു
ബോവിക്കാനം : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മുളിയാർ യൂണിറ്റ് വാർഷിക ജനറൽബോഡിയോഗം ബോവിക്കാനം വ്യാപാര ഭവനിൽ വെച്ച്
യൂണിറ്റ് പ്രസിഡൻറ് ഹംസ ചോയ്സിന്റെ അദ്ധ്യക്ഷതയിൽ
ജില്ലാ പ്രസിഡണ്ട് കെ അഹമ്മദ് ശരീഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി സജി.കെ മുഖ്യ പ്രഭാഷണം നടത്തി
ചടങ്ങിൽ ജില്ലാ സെക്രട്ടറി ശരീഫ് ചെർക്കള,സംസ്ഥാന കൗൺസിൽ അംഗം പി എം എം അബ്ദുറഹ്മാൻ, ബോവിക്കാനം മർച്ചന്റസ് വെൽഫെയർ സൊസൈറ്റി പ്രസിഡണ്ട് മഹമൂദ് മുളിയാർ, ജില്ലാ കൗൺസിൽ അംഗങ്ങളായ ഗിരീഷ് സന്ധ്യ, കൃഷ്ണൻ ചേടിക്കാൽ,യൂത്ത് വിംഗ് പ്രസിഡണ്ട് ആസിഫ് ബദ്രിയ സംസാരിച്ചു.
പ്രവർത്തന റിപ്പോർട്ട് യൂണിറ്റ് ജനറൽ സെക്രട്ടറിയും ,
യൂണിറ്റ്
വരവ്, ചെലവ് കണക്ക് യൂണിറ്റ് ട്രഷറർ ഭാസ്കരൻ ചെടിക്കാലും,
പ്രമേയം റിയാസ് ബദ്രിയ യും അവതരിപ്പിച്ചു
എസ്എസ്എൽസി, പ്ലസ് ടു വിജയികൾക്കുള്ള അനുമോദനവും,
വനിതാ വിംഗ് രൂപീകരണവും യോഗത്തിൽ വെച്ച് നടന്നു
മുസ്തഫ ബിസ്മില്ല സ്വാഗതവും, ഹരീഷ് ചന്ദ്ര നന്ദിയും പറഞ്ഞു

No comments