പൊവ്വൽ ട്രിയാങ്കിൾ ബഫെ സപ്ലൈ ടീമിന്റെ നേതൃത്വത്തിൽ കാസർഗോഡ് ഗവൺമെന്റ് ഹോസ്പിറ്റലിൽ ഇന്ന് രക്തദാനം നടത്തി ജില്ലയിൽ ഇന്ന് രോഗികൾ നേരിടുന്ന രക്തക്ഷാമം പരിഗണിച്ചാണ് ടീം ട്രിയാങ്കിൾ രക്തം നൽകാൻ മുന്നോട്ട് വന്നത്
പൊവ്വൽ ട്രിയാങ്കിൾ ബഫെ സപ്ലൈ ടീമിന്റെ നേതൃത്വത്തിൽ കാസർഗോഡ് ഗവൺമെന്റ് ഹോസ്പിറ്റലിൽ ഇന്ന് രക്തദാനം നടത്തി
ജില്ലയിൽ ഇന്ന് രോഗികൾ നേരിടുന്ന രക്തക്ഷാമം പരിഗണിച്ചാണ് ടീം ട്രിയാങ്കിൾ രക്തം നൽകാൻ മുന്നോട്ട് വന്നത്
കാസറഗോഡ് :
ബഫേ സപ്ലൈ തൊഴിൽ രംഗത്ത് ജില്ലയുടെ അഭിവാജ ഘടകമായി തുടരുന്ന 'ടീം ട്രിയാങ്കിൾ പൊവ്വലിന്റെ' സേവന പ്രവർത്തനത്തിന്റെ ഭാഗമായി ഇന്ന് കാസറഗോഡ് ഗവൺമെന്റ് ഹോസ്പിറ്റലിൽ സന്നദ്ധ രക്തദാനം നടത്തി.
രക്തദാനത്തിന്റെ മഹാത്മ്യം തിരിച്ചറിഞ്ഞു കൊണ്ടും
അനുയോജ്യമായ ഗ്രൂപ്പിലെ രക്ത ലഭ്യത കുറവ് കാരണം നിലവിൽ ജില്ലയിൽ രോഗികൾ നേരിടുന്ന പ്രതികൂല സാഹചര്യവും മനസ്സിലാക്കി കൊണ്ടാണ് ടീം ട്രിയാങ്കിൾ രക്ത ദാനം ചെയ്യാൻ മുന്നോട്ട് വന്നത്, പൊതുപ്രവർത്തകൻ ബദ്റുദ്ദീൻ കറന്തക്കാട് ടീമിന് പിന്തുണ അറിയിച്ചു രക്തദാനത്തിന്റെ ഭാഗമായി.
ടീം ലീഡർമാരായ അഷ്‌റഫ് എം എ,കബീർ,റംഷാദ്,ഷംസീർ,ജംഷീ,ജാബിദ്,താഹിർ,ജാബിർ,ഫൈസൽ എന്നിവർ രക്തദാനത്തിന് ടീം അംഗങ്ങൾക്കൊപ്പം നേതൃത്വം നൽകി.
കേവലം തൊഴിൽ കൂട്ടായ്മ എന്നതിനപ്പുറം സാമൂഹികമായ വലിയൊരു ഉത്തരവാദിത്വമാണ് ടീം ട്രിയാങ്കിൾ എന്നും നിലനിർത്തുന്നത് എന്നും,ജീവകാരുണ്യ പ്രവർത്തന മേഖലയിൽ ഇതിനോടകം തന്നെ ടീമിന് ശ്രാഘനീയമായ ഒരുപാട് പ്രവർത്തനങ്ങൾ കാഴ്ചവെക്കാൻ സാധിച്ചിട്ടുണ്ട് എന്നും, അത്യാവശ്യഘട്ടങ്ങളിലല്ലാം സമാനരീതിയിൽ രക്തം നൽകാൻ ടീം മുൻപും ഒരുപാട് തവണ മുന്നോട്ട് വന്നതായും തുടർന്നും ഈ ദൗത്യം പ്രാവർത്തികമാക്കുമെന്നും ടീം ഡയറക്ടർ ജാസർ പൊവ്വൽ പറഞ്ഞു.

No comments