മുളിയാറിന്റെ ക്രിക്കറ്റ് മാമാങ്കത്തിന് ആവേശ പരിസമാപ്തി ദുബായ് സ്പോർട്ടിങ് ചാമ്പ്യന്മാരായി സൺഡേ ഫ്രണ്ട്‌സ് റണ്ണേഴ്സ്
മുളിയാറിന്റെ ക്രിക്കറ്റ് മാമാങ്കത്തിന് ആവേശ പരിസമാപ്തി
ദുബായ് സ്പോർട്ടിങ് ചാമ്പ്യന്മാരായി
സൺഡേ ഫ്രണ്ട്‌സ് റണ്ണേഴ്സ്
ബോവിക്കാനം: ജൂലായ് 8,9 തീയതികളിലായി മുളിയാറിലെ ക്രിക്കറ്റ് താരങ്ങളെ ഉൾപ്പെടുത്തി ബോവിക്കാനം സ്കൂൾ ഗ്രൗണ്ടിൽ നടത്തിയ മുളിയാർ ക്രിക്കറ്റ് പ്രീമിയർ ലീഗിന് ആവേശകരമായ പരിസമാപ്തി കുറിച്ചു. ഫൈനൽ മത്സരത്തിൽ സൺഡേ ഫ്രണ്ട്സിനെ പരാജയപ്പെടുത്തി ദുബായ് സ്പോർട്ടിങ് ചാമ്പ്യന്മാരായി. ഫൈനൽ മത്സരത്തിലെ മികച്ച താരമായി ദുബായ് സ്പോർട്ടിങ്ങിന്റെ റാശി എം.കെ യെയും പ്രീമിയർ ലീഗിന്റെ മികച്ച ബാറ്ററും, പ്ലയെർ ഓഫ് തി മുളിയാർ ക്രിക്കറ്റ് പ്രീമിയർ ലീഗ് ടീം സൺഡേ ഫ്രണ്ട്‌സിന്റെ ഇമ്രാൻ ബാവിക്കരയെയും, മികച്ച ബോളറും, ലെജണ്ടറി പ്ലയെറായും ടീം എജെ സ്പോർട്ടിസിന്റെ ക്യാപ്റ്റൻ കൂടിയായ ഖാലിദ് എ.ജെ യെ തെരഞ്ഞെടുത്തു. മികച്ച എമെർജിങ് പ്ലയെറായി ദുബായ് സ്പോർട്ടിങ്ങിന്റെ സൈനു അർഹനായി. പ്രതികൂല കാലാവസ്ഥയിലും നല്ല രീതിയിൽ പ്രീമിയർ ലീഗുമായി സഹകരിച്ച് കളിക്കാൻ തയ്യാറായ മുളിയാറിന്റെ ക്രിക്കറ്റ് താരങ്ങളെ സംഘാടകർ അഭിനന്ദിച്ചു.

No comments