Breaking News

അമേരിക്കയിൽ ഇത് ആട് മേയും കാലം തന്നെ, മെസിക്ക് തുല്യം അയാൾ മാത്രം; വെല്ലുവിളിച്ചവരെ തകത്തെറിഞ്ഞ് ഇന്റർ മിയാമി ഫൈനലിൽ

 അമേരിക്കയിൽ ഇത് ആട് മേയും കാലം തന്നെ, മെസിക്ക് തുല്യം അയാൾ മാത്രം; വെല്ലുവിളിച്ചവരെ തകത്തെറിഞ്ഞ് ഇന്റർ മിയാമി ഫൈനലിൽ



മെസിക്ക് അസാദ്യമായി ഫുട്‍ബോളിൽ എന്തെങ്കിലും ഉണ്ടോ? അയാൾക്ക് വട്ടം വെക്കാൻ പറ്റിയ ഒരു താരം ഫുട്‍ബോളിൽ എന്തെങ്കിലും ഉണ്ടോ? ഈ രണ്ട് ചോദ്യത്തിനും ഒന്നും ആലോചിക്കാതെ തന്നെ പറയാം ഇല്ലെന്ന്. അമേരിക്കൻ സോക്കർ ലീഗിൽ വളരെ തകർന്ന അവസ്ഥയിൽ, എല്ലാവരും കൈയാക്കിയ പുച്ഛിച്ച് തള്ളിയ അവസ്ഥയിൽ നിൽക്കുന്ന ഇന്റർറ്റെർ മിയാമിയിൽ മെസി എത്തുമ്പോൾ അയാൾ കരിയറിൽ എടുത്ത് ഏറ്റവും മോശം തീരുമാനം ആയിട്ടായിരുന്നു പലരും അതിനെ പറഞ്ഞിരുന്നത്. എന്നാൽ ലോകത്തിലെ ഏറ്റവും മികച്ച താരമായ തനിക്ക് അസാധ്യമായി ഒന്നും ഇല്ലെന്നും തകർച്ചയിൽ നിൽക്കുന്ന ടീമിനെ ഉയർത്തെഴുനേൽപ്പിക്കാൻ പറ്റുന്ന ആ മിശിഹാ പവർ തനിക്ക് ഉണ്ടെന്ന് അയാൾ കാണിക്കുന്നു.

ഇൻറർ കോണ്ടിനെൻറൽ ലീഗ്‌സ് കപ്പിൽ ഫിലാഡൽഫിയയെ ഒന്നിനെതിരെ നാലു ഗോളുകൾക്ക് തകർത്ത് ഇൻറർ മിയാമി ഫൈനലിൽ എത്തുമ്പോൾ വിരോധകൾ എല്ലാം അയാളുടെ പ്രകടനം കണ്ടിട്ട് വാ പൊളിച്ച് നിൽക്കുക ആണ്. ഇൻറർ മിയാമിക്കുവേണ്ടി തുടർച്ചയായ ആറാം മത്സരത്തിലും മെസി ഗോളടിച്ചപ്പോൾ അവിടെ എത്തിയ ശേഷമുള്ള ഉണർവ് ഇന്നും ടീം പ്രകടിപ്പിക്കുന്ന കാഴ്ചയാണ് കണ്ടത്. നിലവിൽ ടൂർണമെന്റിലെ ടോപ് സ്കോററും മെസി തന്നെയാണ്.

ഇങ്ങനെ ഒരു ടീം എന്തിനാണ് എന്ന് ചോദിച്ചവരെ ഇളിഭ്യരാക്കി മെസി എത്തിയ ശേഷം ടീം ശരിക്കും പ്രൊഫഷണലായി. സെമി ഫൈനലിൽ ആദ്യം മുതൽ ഉണർന്ന് കളിച്ച മയമിക്കായി ജോസഫ് മാർട്ടിനെസ് ആദ്യ ഗോൾ നേടി. 20ാം മിനിറ്റിൽ ആയിരുന്നു മെസി മാഗിക്ക് പിറന്നത്. മൈതാന മധ്യത്തിൽ നിന്ന് ജോഫ് മാർട്ടിനെസ് തന്നെ നൽകി പാസ് സ്വീകരിച്ച മെസി സ്ഥാനം തെറ്റി നിൽക്കുക ആയിരുന്നു എതിർ ഗോൾകീപ്പർ ശ്രദ്ധിച്ച ശേഷം പായിച്ച 35 വരെ അകലെ നിന്നുള്ള നിലംപറ്റിയുള്ള ഷോട്ട് ഫിലാഡൽഫിയ ഗോൾ പോസ്റ്റിൽ എത്തുമ്പോൾ ഗോൾകീപ്പർ കാഴ്ചക്കാരനായി. പിന്നെയും ആക്രമണം തുടർന്ന മിയാമിക്കായി ആൽബ ഒരു ഗോൾ കൂടി നേടിയപ്പോൾ ആദ്യ പകുതിയിൽ തന്നെ ടീം എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് മുന്നിൽ എത്തി.

രണ്ടാം പകുതിയിൽ 73-ാം മിനിറ്റിൽ അല‍ജാന്ദ്രോ ബെ‍ഡോയയിലൂടെ ഫിലാഡൽഫിയ ഒരു ഗോൾ തിരിച്ചടിച്ചെങ്കിലും 84-ാം മിനിറ്റിൽ ഡേവിഡ് റൂയിസ് മയാമിയുടെ ഗോൾ പട്ടിക തികച്ച് നാലാം ഗോളും നേടിയതോടെ എല്ലാ പ്രവചനങ്ങളെയും കാറ്റിൽ പറത്തി മെസിയും കൂട്ടരും ഫൈനലിൽ എത്തി.

No comments