മുളിയാർ സി എച്ച് സിയിലെ ഡോക്ടർമാരുടെ ദൗർലഭ്യത, വലഞ്ഞു രോഗികൾ ജില്ലാ കളക്ടറിനു നിവേദനം നൽകി അൽ അമീൻ യൂത്ത് ഫെഡറേഷൻ
മുളിയാർ സി എച്ച് സിയിലെ ഡോക്ടർമാരുടെ ദൗർലഭ്യത, വലഞ്ഞു രോഗികൾ
ജില്ലാ കളക്ടറിനു നിവേദനം നൽകി അൽ അമീൻ യൂത്ത് ഫെഡറേഷൻ
ബോവിക്കാനം : പകർച്ചവ്യാധിയും മറ്റു കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട രോഗങ്ങൾ കൊണ്ട് തിങ്ങി നിറയുകയാണ് മുളിയാർ കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ. രോഗവും രോഗിയും അധികരിച്ച സാഹചര്യത്തിൽ അതിനു വേണ്ട ഡോക്ടർമാരോ ബന്ധപ്പെട്ട സ്റ്റാഫുകളോ ഇല്ലാതെ ഇഴഞ്ഞു നീങ്ങുകയാണ് മുളിയാർ സി എച്ച് സി. രോഗം മൂർച്ഛിച്ച പല രോഗികളും ഡോക്ടർമാരെ കാണാൻ മണിക്കൂറുകളോളം കാത്തു നിൽക്കേണ്ട അവസ്ഥ വളരെ ശോചനീയമാണ്. ലാബ് സമയം ഉച്ചവരെ ആയതിനാൽ നേരത്തെ വന്ന രോഗികൾ ആ സമയത്തിനകം ഡോക്ടറെ സന്ദർശിക്കാൻ കഴിഞ്ഞില്ലെങ്കിൽ പുറത്തുള്ള സ്വകാര്യ ലാബിനെ ആശ്രയിക്കേണ്ട അവസ്ഥയുമാണ്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് ഒരേയൊരു ആശ്രയമായ സർക്കാർ ആരോഗ്യ കേന്ദ്രത്തിൽ തുടർന്ന് വരുന്ന ഈ ഒരു മോശം സ്ഥിതിയിൽ നിന്നും ഉടൻ മാറ്റം വേണമെന്നും കൂടുതൽ രോഗികളുള്ള സാഹചര്യമായതു കൊണ്ട് കൂടുതൽ ഡോക്ടർമാരെ നിയോഗിക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ട് ജില്ലാ കളക്ടർ ശ്രീ:ഇമ്പശേഖർക്കു നിവേദനം കൈമാറി അൽ അമീൻ യൂത്ത് ഫെഡറേഷൻ പ്രവർത്തകർ.ജനങ്ങളെ അങ്ങേയറ്റം ബാധിക്കുന്ന കാര്യത്തിൽ ഉടൻ നടപടി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും സംഘടന പ്രസിഡന്റ് കബീർ മുസ്ലിയാര്‍ നഗര്‍ അഭിപ്രായപ്പെട്ടു.

No comments