Breaking News

വന്ദേ സാധാരണ്‍ ട്രെയിയിന്‍ നവംബര്‍ മുതല്‍ കേരളത്തില്‍ നിന്നും ഓടിത്തുടങ്ങിയേക്കും; തിരഞ്ഞെടുത്ത ഒന്‍പത് സര്‍വീസുകളില്‍ ഇടംപിടിച്ച് ഈ റൂട്ടും

 വന്ദേ സാധാരണ്‍ ട്രെയിയിന്‍ നവംബര്‍ മുതല്‍ കേരളത്തില്‍ നിന്നും ഓടിത്തുടങ്ങിയേക്കും; തിരഞ്ഞെടുത്ത ഒന്‍പത് സര്‍വീസുകളില്‍ ഇടംപിടിച്ച് ഈ റൂട്ടും....




വന്ദേ സാധാരണ്‍ ട്രെയിനുകള്‍ക്കായി തിരഞ്ഞെടുത്ത ഒന്‍പത് റൂട്ടുകളില്‍ ഇടംപിടിച്ച് എറണാകുളം ഗുവാഹത്തിയും. രാജ്യത്തെ ഏറ്റവും തിരക്കേറിയ സെക്ടറുകളിലാണ് നോണ്‍ എ.സി വന്ദേ സാധാരണ്‍ ട്രെയിനുകള്‍ സര്‍വീസ് നടത്തുക. ഇതിനായി ഒമ്പത് റൂട്ടുകള്‍ തിരഞ്ഞെടുത്തിട്ടുണ്ട്. ഇതിലാണ് കേരളത്തില്‍ നിന്നുള്ള റൂട്ടും ഇടംപിടിച്ചിരിക്കുന്നത്.

130 കിലോമീറ്ററാണ് വന്ദേ സാധാരണ്‍ ട്രെയിനിന്റെ ശരാശരി വേഗത.
22 കോച്ചുകളുള്ള വന്ദേ സാധരന്‍ ട്രെയിന്‍ മുന്നിലും പിന്നിലും എഞ്ചിനുകള്‍ സ്ഥാപിച്ച് പുഷ്പുള്‍ മോഡില്‍ പ്രവര്‍ത്തിപ്പിക്കുമെന്ന് റെയില്‍വേ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ദീര്‍ഘദൂര ട്രെയിനുകളില്‍ ജനറല്‍ കോച്ചുകളുടെ എണ്ണം കുറച്ചതോടെയുണ്ടായ പ്രതിസന്ധി പരിഹരിക്കാന്‍ കൂടി വേണ്ടിയാണ് സാധാരണക്കാര്‍ക്കായി കൂടുതല്‍ ട്രെയിനുകള് ഓടിക്കാന്‍ റെയില്‍വേ തിരുമാനിച്ചത്.

സാധാരണക്കാര്‍ വന്ദേഭാരത് തീവണ്ടികള്‍ കാര്യമായി പ്രയോജനപ്പെടുത്തുന്നില്ല. ഈ ട്രെയിനുകള്‍ കടന്ന് പോകാന്‍ മററു ട്രെയിനുകള്‍ പിടിച്ചെടുന്നത് മൂലം യാത്രക്കാര്‍ വലിയ തോതില്‍ ദുരിതമനുഭവിക്കുന്നുണ്ട്. ഇതിന് പരിഹാരം കാണുക എന്ന ലക്ഷ്യവും വന്ദേ സാധാരണ്‍ ട്രെയിനുകള്‍ക്കുണ്ട്.

No comments