Breaking News

പ്രതിപക്ഷ നേതാക്കളുടെ ഫോണും ഇ മെയിലും ചോര്‍ത്തി, പ്രതിഷേധം കനക്കുന്നു, രാഹുല്‍ ഗാന്ധി മാധ്യമങ്ങളെ കാണും

 പ്രതിപക്ഷ നേതാക്കളുടെ ഫോണും ഇ മെയിലും ചോര്‍ത്തി, പ്രതിഷേധം കനക്കുന്നു, രാഹുല്‍ ഗാന്ധി മാധ്യമങ്ങളെ കാണും


രാഹുല്‍ ഗാന്ധിയുടെ ഓഫീസിലെയും, ശശി തരൂര്‍ അടക്കമുള്ള പ്രതിപക്ഷ നേതാക്കളുടെയും ഫോണും ഇ മെയിലും ചോര്‍ത്തിയതായി ആരോപണം. ഇന്നലെ അര്‍ധരാത്രിയോടെയാണ് ഇവരുടെ ഫോണുകളും ഇ മെയിലുകളും ചോര്‍ത്തപ്പെടുന്നതായുള്ള സന്ദേശം ഫോണുകളില്‍ ലഭിച്ചത്്. തന്റെ ആപ്പിള്‍ ഫോണിലാണ് ഈ സന്ദേശം ലഭിച്ചതെന്ന് തരൂര്‍ പറഞ്ഞു.

ശശി തരൂര്‍, മെഹൂവാ മൊയ്ത്രാ, ശിവസേനാ നേതാവ് പ്രിയങ്കാചതുര്‍വേദി, എസ് പി നേതാവ് അഖിലേഷ് യാദവ്, കോണ്‍ഗ്രസ് നേതാവ് പവന്‍ഖേര എന്നിവരുടെ ഫോണുകളും ഇ മെയിലുകളുമാണ് ചോര്‍ത്തിയതെന്ന് ഇവര്‍ വ്യക്തമാക്കി. ഫോണ്‍ ചോര്‍ത്തലിനെതിരെ ശക്തിയായി പ്രതികരിക്കാന്‍ പ്രതിപക്ഷം തിരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഇന്ന് 12.30 രാഹുല്‍ ഗാന്ധി പത്ര സമ്മേളനം വിളിച്ചിട്ടുണ്ട്.

പ്രധാനമന്ത്രിയുടെ കടുത്ത വിമര്‍ശകരായിട്ടുള്ള നേതാക്കളുടെ ഫോണുകളാണ് ചോര്‍ത്തി എന്ന ആക്ഷേപം ഉയര്‍ന്നിട്ടുള്ളത്. ഇത് സര്‍ക്കാര്‍ സ്്‌പോണ്‍സേര്‍ഡ് ഫോണ്‍ ചോര്‍ത്തലാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. നേരത്തെ ഇസ്രായേലിന്റെ പെഗാസസ്് ചാര സോഫ്റ്റ് വെയര്‍ ഉപയോഗിച്ച്് പ്രതിപക്ഷ നേതാക്കളുടെ ഫോണുകള്‍ ചോര്‍ത്തിയെന്ന ആരോപണം അവര്‍ ഉയര്‍ത്തിയിരുന്നു.

No comments