Breaking News

പ‌ലസ്തീൻ ഐക്യദാർഢ്യം: മുസ്ലീം ലീ​ഗ് മനുഷ്യാവകാശ മഹാറാലി ഇന്ന് കോഴിക്കോട്; ശശി തരൂർ ‌പങ്കെടുക്കും

 പ‌ലസ്തീൻ ഐക്യദാർഢ്യം: മുസ്ലീം ലീ​ഗ് മനുഷ്യാവകാശ മഹാറാലി ഇന്ന് കോഴിക്കോട്; ശശി തരൂർ ‌പങ്കെടുക്കും


കോഴിക്കോട്: പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് മുസ്ലീം ലീഗ് നടത്തുന്ന മനുഷ്യാവകാശ മഹാറാലി ഇന്ന് കോഴിക്കോട്. കോൺഗ്രസ് പ്രവർത്തകസമിതി അംഗം ശശി തരൂർ റാലിയിൽ പങ്കെടുക്കും. ഇന്ന് വൈകിട്ട് ആണ് റാലി നടത്തുക.

റാലിയിൽ രാഷ്ട്രീയമില്ലെന്നും പലസ്തീൻ ജനതയ്ക്കുള്ള ഐക്യദാർഢ്യം മാത്രമാണെന്നും മുസ്ലിം ലീ​ഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. റാലിയിൽ മുസ്ലിം ലീ​ഗുകാരായ എല്ലാവർക്കും പങ്കെടുക്കാമെന്ന് മുസ്ലിം ലീ​ഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു. വഖഫ് സമ്മേളനത്തിന് സമാനമായ സമ്മേളനം നടത്തുമെന്നും പിഎംഎ സലാം പറഞ്ഞിരുന്നു.

പലസ്തീൻ വിഷയത്തിൽ എല്ലാവരും അവരവരുടെ പ്രതിഷേധം അറിയിക്കണമെന്ന് മുസ്ലിം ലീ​ഗ് നേതാവ് എം കെ മുനീർ എംഎൽഎ ആവശ്യപ്പെട്ടു. യൂത്ത് ലീഗിന്റെ പലസ്തീൻ ഐക്യദാർഢ്യത്തിനെതിരെ കേസെടുത്തതിൽ അത്ഭുതമുണ്ടെന്നും എം കെ മുനീർ പറഞ്ഞു. പിണറായി ഏത് പക്ഷത്താണ് ?. നിലപാടും പ്രവൃത്തിയും രണ്ടാവുന്നു. പിണറായിക്ക് പ്രതിഷേധങ്ങൾ അലർജിയാണ്. എല്ലാം തങ്ങൾക്കെതിരെയാണെന്ന് പിണറായിക്ക് തോന്നുന്നുവെന്നും എം കെ മുനീർ വിമർശിച്ചു.

No comments