Breaking News

10.6 ലക്ഷം കോടിയുടെ വായ്പകള്‍ എഴുതിത്തള്ളി, പകുതിയലധികവും വമ്പന്‍മ്മാരുടേത്

 10.6 ലക്ഷം കോടിയുടെ വായ്പകള്‍ എഴുതിത്തള്ളി, പകുതിയലധികവും വമ്പന്‍മ്മാരുടേത്




കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് ഇന്ത്യയിലെ ഷെഡ്യുള്‍ഡ് ബാങ്കുകള്‍ എഴുതിത്തള്ളിയ വായ്പകള്‍ 10.6 ലക്ഷം കോടിയുടേത്. ഇതില്‍ പകുതിയും വമ്പന്‍ കോര്‍പ്പറേറ്റുകളുടേതെന്നും സര്‍ക്കാര്‍ ലോക്‌സഭയില്‍ അറിയിച്ചു. ഇതില്‍ രണ്ടു ലക്ഷം കോടിയുടെവായ്പകള്‍ മനപ്പൂര്‍വ്വം അടക്കാതെ വീഴ്ച വരുത്തിയതാണെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.

അതേ സമയം വായ്പകള്‍ എഴുതിത്തളളിയത് കൊണ്ട് വീഴ്ച വരുത്തിയവര്‍ക്കെതിരെയുള്ള നടപടികള്‍ അവസാനിക്കില്ലന്ന് കേന്ദ്ര ധനകാര്യസഹമന്ത്രി ഭഗവന്ത് കാരാട് പറഞ്ഞു. വായ്പ എടുത്തവരില്‍ നിന്നും അത് ഈടാക്കാനുള്ള നടപടികള്‍ തുടരും. റിസര്‍വ്വ് ബാങ്കിന്റെ മാര്‍ഗനിര്‍ദേശങ്ങളും നയങ്ങളും അനുസരിച്ചാണ് വായ്പകള്‍ എഴുതിത്തള്ളിയതെന്നും മന്ത്രി പറഞ്ഞു.

അഞ്ച് കോടിക്ക് മുകളിലുള്ള കിട്ടാക്കടങ്ങളാണ് എഴുതിത്തള്ളിയത്. 2623 പേര്‍ മനപ്പൂര്‍വ്വം വായ്പകള്‍ തിരിച്ചടക്കാതെ വീഴ്ചവരുത്തിയവരാണെന്നും സര്‍ക്കാര്‍ വ്യ്ക്തമാക്കി.
വായ്പ ബാങ്കുകള്‍ എഴുതിത്തള്ളുക എന്നതിനര്‍ത്ഥം വീഴ്ച വരുത്തിയാള്‍ ഇനി തിരിച്ചടക്കേണ്ട എന്നല്ല. തിരിച്ചടക്കില്ലന്ന് ഉറപ്പായ വായ്പ ബാലന്‍സ് ഷീറ്റില്‍ നിന്ന് പ്രത്യേക അക്കൗണ്ടിലേക്ക് മാറ്റുകയാണ് ചെയ്യുന്നത്. ഇത് ബാലന്‍സ്ഷീറ്റില്‍ ബാങ്കിന്റെ നഷ്ടം കുറക്കാന്‍ വേണ്ടിയാണ്.

ബാങ്കിന്റെ ലാഭത്തില്‍ നിന്നും വകയിരുത്തിയാണ് ഇത് ചെയ്യുന്നത്. വായ്്പ എടുത്ത് വീഴ്ച വരുത്തിയായാള്‍ പലിശ സഹിതം ആ പണം തിരിച്ചടക്കുകയോ, അല്ലങ്കില്‍ ജപ്തി നടപടികള്‍ നേരിടുകയോ വേണം. വായ്പ അടയ്ക്കുന്നതിലെ കാലതാമസത്തിനുള്ള വരുത്തിയതിനുള്ള പിഴയായി 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 5,309.80 കോടി രൂപ ഈടാക്കിയിട്ടുണ്ട്.

No comments