പിടികൊടുക്കാതെ സ്വര്‍ണവിപണി ! ഒരു പവന്‍ സ്വര്‍ണത്തിന് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വില
പിടികൊടുക്കാതെ സ്വര്‍ണവിപണി ! ഒരു പവന്‍ സ്വര്‍ണത്തിന് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വില
2023 അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ വിപണിയില്‍ പുതിയ ഉയരങ്ങളിലാണ് സംസ്ഥാനത്തെ സ്വര്‍ണവില. ഡിസംബറിലെ ആദ്യ വാരം തന്നെ സ്വര്‍ണവില വീണ്ടും മുകളിലേക്ക് കയറുമെന്ന സൂചനയാണ് ലഭിക്കുന്നത്.
ഒരു ദിവസം കൊണ്ട് 600 രൂപയുടെ വര്‍ധനവാണ് ഒരു പവന്‍ സ്വര്‍ണത്തിന് ഉണ്ടായിട്ടുള്ളത്. 46760 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്‍റെ ഇന്നത്തെ വിപണി നിരക്ക്. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയിലാണ് ഇന്ന് സ്വര്‍ണവിപണി. ഗ്രാമിന് 75 രൂപ ഉയര്‍ന്ന് 5,845 രൂപയായി.
പണിക്കൂലിയും ജിഎസ്ടി അടക്കമുള്ള ടാക്സുകളും കൂടിയാകുമ്പോള്‍ പവന്‍റെ വില അരലക്ഷത്തോളം എത്തും. 46160 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്‍റെ ഇന്നലത്തെ വില. ഇന്നലെ പവന് 160 രൂപ വര്‍ധിച്ചിരുന്നു.
ജനുവരിയില്‍ 40,360 രൂപയ്ക്ക് ആരംഭിച്ച സ്വർണവില ഒരു വർഷം പിന്നിടാൻ ഇനിയും ദിവസങ്ങൾ ബാക്കി നിൽക്കെ 5,800 രൂപ വരെയാണ് ഒരു പവന് ഉയര്‍ന്നത്.

No comments