Breaking News

അൽ ജബിൻ ഹബ് സ്പോണ്സർ ചെയ്ത ഗ്രീൻ സ്റ്റാർ ആരിക്കാടി ക്ലബ്ബിന്റെ ജേഴ്‌സി പ്രകാശനം ചെയ്തു

 അൽ ജബിൻ ഹബ് സ്പോണ്സർ ചെയ്ത ഗ്രീൻ സ്റ്റാർ ആരിക്കാടി ക്ലബ്ബിന്റെ ജേഴ്‌സി പ്രകാശനം ചെയ്തു 



നാട്ടിലെ കായിക മേഖലകളിൽ മികവു പുലർത്തുന്ന താരങ്ങളെ കണ്ടെത്തി അവർക്ക് വേണ്ടുന്ന പ്രോത്സാഹനം നൽകാൻ മുന്നോട്ടുവരുന്ന ദുബായിലെ ഗവൺമെന്റ് സേവന ദതാക്കളായ "അൽ ജബീൻ അബ്ബിന്റെ" നാട്ടിലെ പ്രവർത്തനങ്ങൾ വർത്തമാനകാലത്ത് ഏറെ പ്രസക്തി ഉണ്ടെന്ന് കാസർകോട് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ അഷ്‌റഫ്‌ കർള അഭിപ്രായപ്പെട്ടു.

നാട്ടിലെ വളർന്നു വരുന്ന ഫുട്ബോൾ താരങ്ങൾക്കുള്ള അൽ ജബിൻഹബ് സ്പോണ്സർ ചെയ്ത ഫുട്ബോൾ ജെഴ്സി പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു കർള. ബദ്റു തങ്ങൾ മാളിക ജേഴ്‌സി ഏറ്റുവാങ്ങി.

ഗ്രീൻ സ്റ്റാർ ആരിക്കാടി സംഘടിപ്പിച്ച ഫുട്‌ബോൾ മത്സരത്തിന്റെ ഫൈനലിൽ നടന്ന ചടങ്ങിൽ ജില്ലാ മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി എം അബ്ബാസ്, മണ്ഡലം ജന സെക്രട്ടറി എ കെആരിഫ്, ഖലീൽ മാസ്റ്റർ, മുഹമ്മദ് കുഞ്ഞി, അബ്ദുള്ള ബന്നംകുളം, മൊയ്തീൻ റെഡ്, ഇബ്രാഹിം കുന്നിൽ, യുസുഫ് കോട്ട, ഹുസൈൻ ധർവ്വേഷ് , അഷ്‌റഫ്‌ സിറാങ് തുടങ്ങിയവർ സംബന്ധിച്ചു.

No comments