സ്വർണവില മേൽപ്പോട്ട് തന്നെ..! വീണ്ടും 46,000ന് മുകളില്‍
സ്വർണവില മേൽപ്പോട്ട് തന്നെ..! വീണ്ടും 46,000ന് മുകളില്‍
സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് വീണ്ടും വില വര്‍ദ്ധിച്ചത്. ഇതോടെ സ്വർണവില 46,000ന് മുകളില്‍ എത്തി.
ഇന്ന് 46,040 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഇന്ന് 80 രൂപയാണ് വര്‍ധിച്ചത്. ഗ്രാമിന് 10 രൂപയും
5755 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. തിങ്കളാഴ്ച 47,080 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില റെക്കോര്‍ഡിട്ടിരുന്നു. പിന്നീടുള്ള രണ്ടു ദിവസം കൊണ്ട് ആയിരത്തിലധികം രൂപ കുറഞ്ഞ ശേഷമാണ് ഇന്ന് വില നേരിയ തോതില്‍ ഉയര്‍ന്നത്.
ഈ മാസം ഒന്നാം തീയ്യതി ഒരു പവന്‍ സ്വര്‍ണത്തിന് കേരളത്തില്‍ രേഖപ്പെടുത്തിയ വില 46160 രൂപയായിരുന്നു. കഴിഞ്ഞ മാസം 45000ത്തിലായിരുന്നു സ്വര്‍ണം.
എന്നാൽ നാലാം തിയ്യതിയായതോടെ റെക്കോര്‍ഡ് വിലയായ 47080 രൂപയിലെത്തിയിരുന്നു.

No comments