മിനി ന്യൂസിലാൻഡ് ടീം ഒരുക്കി ചെന്നൈ സൂപ്പർ കിങ്‌സ്, പലതും മുന്നിൽ കണ്ട 15 . 8 കോടി മുടക്കിയ രാജതന്ത്രത്തിന് കൈയടി; ഈ സീസണിലും തലയുടെ വിളയാട്ടം തന്നെയെന്ന് ആരാധകർ
മിനി ന്യൂസിലാൻഡ് ടീം ഒരുക്കി ചെന്നൈ സൂപ്പർ കിങ്‌സ്, പലതും മുന്നിൽ കണ്ട 15 . 8 കോടി മുടക്കിയ രാജതന്ത്രത്തിന് കൈയടി; ഈ സീസണിലും തലയുടെ വിളയാട്ടം തന്നെയെന്ന് ആരാധകർ
ചെന്നൈ സൂപ്പർ കിങ്‌സ് ഇന്ത്യൻ പ്രീമിയർ ലീഗ് ചരിത്രത്തിലെ ഏറ്റവും മികച്ച ടീമുകളിൽ ഒന്നും ഈ കാലയളവിൽ ഏറ്റവും സ്ഥിരത പുലർത്തിയ സംഘവും ആണ്. ടീമിൽ എത്തുമ്പോൾ താരങ്ങൾ ഏത് മോശം അവസ്ഥയിൽ ആണെങ്കിലും ചെന്നൈയിൽ നിന്ന് ഇറങ്ങുമ്പോൾ അവരെ ഏറ്റവും മികച്ചവരായി കാണാം. ടീമിൽ ഉള്ളവരെ അങ്ങനെ ഇങ്ങനെ ഒന്നും ഒഴിവാക്കാൻ ഇഷ്ടപ്പെടാതെ ടീം ഈ വർഷത്തെ ലേലത്തിലും എത്തിയത് കൃത്യമായ തന്ത്രങ്ങളോടെ ആണ്.
ഈ വർഷത്തെ ലോകകപ്പിൽ തിളങ്ങിയ രചിൻ രവീന്ദ്ര, ഡാരി മിച്ചൽ തുടങ്ങിയ താരങ്ങളെയാണ് വിദേശ സൈനിങ്ങായി ചെന്നൈ എത്തിച്ചത്. 1.8 കോടി രൂപക്ക് ആണ് രചിനെ ടീമിൽ എത്തിച്ചത് എങ്കിൽ മിച്ചലിനായി 14 കോടി അവർ മുടക്കി. ഇത് കൂടാതെ 4 കോടി രൂപയ്ക്ക് താക്കൂറിനെയും അവർ സ്വന്തമാക്കി. ഈ മൂന്ന് ലേലം വിളിയിലും ആരാധകർ സന്തോഷം പങ്കുവെച്ചു.
രവീന്ദ്രക്കും മിച്ചലിനും വേണ്ടിയാണ് അവർ 15 . 8 കോടി രൂപ മുടക്കിയത്. ലോകകപ്പിലെ ഹീറോകൾക്ക് വേണ്ടി ഈ തുക മുടക്കിയത് ലാഭം ആണെന്നും ചെന്നൈ നീക്കം നല്ലത് ആണെന്നും ആരാധകർ പറയുന്നു. ലോകകപ്പിലെ കിവികളുടെ നെടുംതൂണുകൾ ആയിരുന്നു ഇരുവരും. ഈ ലേലം വിളി ചെന്നൈക്ക് ഗുണം ചെയ്യുമെന്ന് വിശ്വസിക്കാമെന്നു ആരാധകർ പറയുന്നു.
ലേലത്തോടെ ചെന്നൈ ഒരു മിനി ന്യൂസിലാൻഡ് ടീം ആയി മാറിയിരിക്കുന്നു. നിലവിൽ അവർക്ക് മിച്ചൽ സാന്റ്നർ, കോൺവേ, രവീന്ദ്ര, മികച്ചത് എന്നിവരും പരിശീലകനായി ഫ്ലെമിങും ഉണ്ട്. കഴിഞ്ഞ സീസണിലെ ജേതാക്കളായ ചെന്നൈ ഈ സീസണിലും കിരീടം തന്നെയാണ് പ്രതീക്ഷിക്കുന്നത്..

No comments