Breaking News

ബോവിക്കാനം അൽ അമീൻ യൂത്ത് ഫെഡറേഷൻ ആധാർ പുതുക്കൽ ക്യാമ്പ് ജനകീയമായി

 ബോവിക്കാനം അൽ അമീൻ യൂത്ത് ഫെഡറേഷൻ ആധാർ പുതുക്കൽ ക്യാമ്പ് ജനകീയമായി 


ബോവിക്കാനം: അൽ അമീൻ യൂത്ത് ഫെഡറേഷനും അക്ഷയ സെന്റർ പെർളടുക്കം, കർമ്മന്തൊടിയും സംയുക്തമായി ചേർന്ന് ബോവിക്കാനത്ത് സംഘടിപ്പിച്ച ആധാർ പുതുക്കൽ ക്യാമ്പ് വിജയകരമായി സമാപിച്ചു. പത്തു വർഷം പിന്നിട്ട ആധാർ കാർഡുകൾ പുതുക്കാൻ സർക്കാർ തീരുമാനിച്ച വേളയിൽ നാട്ടിലെ ജനങ്ങൾക്ക്‌ ഏറെ സുതാര്യമായ രീതിയിൽ അത് ചെയ്യാൻ വേണ്ടി ഒരുക്കിയ ക്യാമ്പിലേക്ക് ജനങ്ങൾ ഒഴുകിയെത്തി.ആധാർ പുതുക്കുന്നതിലെ കാര്യഗൗരവം അൽ അമീൻ യൂത്ത് ഫെഡറേഷൻ ജനങ്ങളിലേക്ക് എത്തിക്കുകയും അതിനനുസരിച്ചു പ്രദേശവാസികൾ പ്രതികരിച്ചപ്പോൾ നിശ്ചിത സമയപരിധിയും കഴിഞ്ഞു ക്യാമ്പ് ഏറെ നേരം തുടരേണ്ടി വന്നു.

സമൂഹത്തിനു ഉപകാരപ്പെടുന്ന ഇതുപോലെയുള്ള പദ്ധതികൾ ഇനിയും ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്നു പ്രാവർത്തികമാക്കുമെന്ന് സംഘടന പ്രസിഡന്റ്‌ കബീർ മുസ്ലിയാർ നഗർ പ്രസ്താവിച്ചു.തിരക്കുകൾ മറികടന്നു ക്യാമ്പിനെ മികച്ച രീതിയിൽ പര്യവസാനിപ്പിച്ച അക്ഷയ സെന്ററിന് അൽ അമീൻ യൂത്ത് ഫെഡറേഷൻ സെക്രട്ടറി നന്ദി അറിയിച്ചു.

No comments