മൈസൂരിൽ സ്വർണം വിറ്റ് നാട്ടിലേക്ക് മടങ്ങി; മലപ്പുറം സ്വദേശികളായ യുവാക്കളെ തട്ടിക്കൊണ്ടു പോയി കവർന്നത് 50 ലക്ഷം
മൈസൂരിൽ സ്വർണം വിറ്റ് നാട്ടിലേക്ക് മടങ്ങി; മലപ്പുറം സ്വദേശികളായ യുവാക്കളെ തട്ടിക്കൊണ്ടു പോയി കവർന്നത് 50 ലക്ഷം
ഇരിട്ടി: സ്വർണം മൈസൂരുവിൽ കൊണ്ടുപോയി വിറ്റ് കാറിൽ നാട്ടിലേക്ക് മടങ്ങുകയായിരുന്ന മലപ്പുറം സ്വദേശികളായ യുവാക്കളെ തട്ടിക്കൊണ്ട് പോയി പണം കവർന്നതായി പരാതി. കാറടക്കം തട്ടിക്കൊണ്ടുപോയി 50 ലക്ഷം രൂപ കവർന്നെന്നാണ് പരാതി.
മലപ്പുറം തിരൂരങ്ങാടി കൊടക്കാട് സ്വദേശിയും കോൺട്രാക്ടറുമായ കെ ഷംജദ് (38), സുഹൃത്തും വിദ്യാർഥിയുമായ അഫ്‌നു (22) എന്നിവരെയാണ് സഞ്ചരിച്ച കാറുൾപ്പടെ തട്ടിയെടുത്ത് പണം കവർന്നത്.
കർണാടകയിലെ കുടകിലെ തിത്തിമത്തി ഭദ്രഗോളയ്ക്കുസമീപം ശനിയാഴ്ച പുലർച്ചെ മൂന്നോടെയായിരുന്നു സംഭവം. തട്ടിക്കൊണ്ടുപോയ ഇവരെ പിന്നീട് വിജനമായ സ്ഥലത്ത് വിട്ടയയ്ക്കുകയായിരുന്നു. ഷംജദിന്റെ പരാതിയിൽ കുടക് പോലീസ് അന്വേഷണം ആരംഭിച്ചു.

No comments