Breaking News

WhatsApp down; വാട്ട്സപ്പ് നിശ്ചലം, എന്താണ് സംഭവമെന്ന് അന്വേഷിച്ച് ട്വിറ്റർ ട്രെൻഡ്

 WhatsApp down; വാട്ട്സപ്പ് നിശ്ചലം, എന്താണ് സംഭവമെന്ന് അന്വേഷിച്ച് ട്വിറ്റർ ട്രെൻഡ്





ആദ്യം ഡബിൾ ടിക്ക് ലഭിക്കാതെയായി, പിന്നെ ​ഗ്രൂപ്പ് മെസേജുകൾ പോവാതെയായി, അവസാനം വാട്ട്സപ്പ് സേവനം പൂർണമായും നിലച്ചതോടെ ഉപഭോക്താക്കൾ ആശങ്കയിലായി. ഏകദേശം ഒരു മണിക്കൂറായി വാട്ട്സപ്പിൽ അയക്കുന്ന മെസേജുകളിൽ ഡബിൾ ടിക്കില്ലായിരുന്നു. അല്പ സമയത്തിനകം തന്നെ സേവനം പൂർണമായി നിലക്കുകയായിരുന്നു.

വാട്ട്സപ്പിൽ എന്താണ് സംഭവിക്കുന്നത് എന്നതിനെപ്പറ്റി ട്വിറ്ററിലും ഫെയ്സ്ബുക്കിലും പൊരിഞ്ഞ ചർച്ചകൾ നടക്കുകയാണ്. അയക്കുന്ന മെസേജുകളിൽ ഡബിൾ ടിക്ക് കാണുന്നില്ലെങ്കിലും കിട്ടേണ്ടവർക്ക് മേസേജ് ലഭിക്കുന്നുണ്ട് എന്നതാണ് തമാശ. ഇതോടെ അത്യാവശ്യമായി മേസേജ് അയച്ചവർ മൊത്തത്തിൽ കൺഫ്യൂഷനിലായി. കിട്ടേണ്ടവർക്ക് മെസേജ് സെൻഡ് ആയോ എന്നതാണ് വാട്ട്സപ്പ് ഉപഭോക്താക്കളുടെ സംശയം

No comments