Breaking News

കേരള പാരാമെഡിക്കൽ കോഡിനേഷൻ ഡി എം ഒ ഓഫീസ് ധർണ്ണ നാളെ എൻ എ നെല്ലിക്കുന്ന് എം എൽ എ ഉദ്ഘാടനം ചെയ്യും

 കേരള പാരാമെഡിക്കൽ കോഡിനേഷൻ ഡി എം ഒ ഓഫീസ് ധർണ്ണ നാളെ 

എൻ എ നെല്ലിക്കുന്ന് എം എൽ എ ഉദ്ഘാടനം ചെയ്യും



കാസറഗോഡ് : സംസ്ഥാന സർക്കാർ ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് ആക്ട് നടപ്പാക്കുന്നതിന്റെ ഭാഗമായി കൊണ്ടുവന്ന മിനിമം സ്റ്റാൻഡേർഡ് ചട്ടങ്ങൾ സ്വകാര്യ ലാബുകളെയും സ്വകാര്യ ആരോഗ്യ മേഖലയെയും പ്രതിസന്ധിയിലാക്കുമ്പോൾ കേരള പാരാമെഡിക്കൽ കോ - ഓർഡിനേഷൻ കാസറഗോഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊഴിലും തൊഴിലിടങ്ങളും സംരക്ഷിക്കുക, ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് ചട്ടങ്ങളിലെ അപാകതകൾ പരിഹരിക്കുക, പൊതുജനാരോഗ്യം ഉറപ്പു വരുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചു ഡിഎംഒ ഓഫീസിലേക്ക് നടത്തുന്ന മാർച്ചും ധർണയും ബുധനാഴ്ച്ച രാവിലെ 10 മണിക്ക് കാസറഗോഡ് എം എൽ എ , എൻ എ നെല്ലിക്കുന്ന് ഉൽഘാടനം ചെയ്യും.
കെ.രാജേന്ദ്രൻ (എം എൽ ഒ എ ജില്ലാ പ്രസിഡണ്ട് ) അദ്ധ്യക്ഷത വഹിക്കും. അസീസ് അരീക്കര (കെ പി എൽ ഒ എഫ് സംസ്ഥാന പ്രസിഡണ്ട് ) മുഖ്യപ്രഭാഷണം നടത്തും.
വിവിധ യൂണിയൻ നേതാക്കളായ
കെ പി മുഹമ്മദ് അഷ്റഫ് (എസ് ടി യു സംസ്ഥാന ട്രഷറർ), സജി ടി ഒ (ഐ എൻ ടി യു സി ജില്ലാ ജനറൽ സെക്രട്ടറി), കെ വി . ബാബു (ബിഎംഎസ് ജില്ലാ സെക്രട്ടറി), എസ് വിവേകാനന്ദ് (പ്രൈവറ്റ് ഹോസ്പിറ്റൽ & ഫാർമസി എംബ്ലോയീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി), സി കെ ആസിഫ് ( എ കെ സി ഡി എ ജില്ലാ സെക്രട്ടറി ), എം ടി പി അബ്ദുൽ മുനീർ (എം എൽ ഒ എ സംസ്ഥാന സെക്രട്ടറി), അബൂ യാസർ കെ പി ( കെ പി എൽ ഒ എഫ് സംസ്ഥാന കമ്മിറ്റി അംഗം), ഇന്ദിര രാജേന്ദ്രൻ ( കെ പി എം ടി എ ജില്ലാ പ്രസിഡണ്ട് ), ഫാസിൽ പി ( കെ പി എൽ ഒ എഫ് ജില്ലാ പ്രസിഡണ്ട് ),
പാട്രിക്ക് (എം എൽ ഒ എ ജില്ലാ സെക്രട്ടറി), ഷിനി ജൈസൺ ( കെ പി എം ടി എ ജില്ലാ ട്രഷറർ), ജഗന്നാഥ് പി (കെ പി എൽ ഒ എഫ് ജില്ലാ ട്രഷറർ), കെ.രാജേഷ് ( കെ പി എം ടി എ ) , ജെസ്സി അനിൽ (എം എൽ ഒ എ) എന്നിവർ ആശംസകൾ നേരും.
പി കെ സുമേഷ് (കെ പി എം ടി എ ജില്ലാ സെക്രട്ടറി) സ്വാഗതവും ,സുനിൽ കുമാർ (കെ പി എൽ ഒ എഫ് ജില്ലാ സെക്രട്ടറി) നന്ദിയും പറയും.

No comments