Breaking News

ബുംറയ്ക്ക് അഞ്ച് വിക്കറ്റ്, എ‍യ്ഡാൻ മാക്രത്തിന് സെഞ്ചുറി; ഇന്ത്യയ്ക്ക് 79 റൺസ് വിജയലക്ഷ്യം

 ബുംറയ്ക്ക് അഞ്ച് വിക്കറ്റ്, എ‍യ്ഡാൻ മാക്രത്തിന് സെഞ്ചുറി; ഇന്ത്യയ്ക്ക് 79 റൺസ് വിജയലക്ഷ്യം




കേപ്ടൗൺ: ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിനവും സംഭവബഹുലം. നിർണായക വിക്കറ്റുകൾ വീഴ്ത്തി ആദ്യം ഇന്ത്യയാണ് കളം നിറഞ്ഞത്. ജസ്പ്രീത് ബുംറ ഇന്ത്യയ്ക്കായി അഞ്ച് വിക്കറ്റ് നേടി. എന്നാൽ ഒരറ്റത്ത് പിടിച്ചുനിന്ന ദക്ഷിണാഫ്രിക്കൻ നായകൻ എയ്ഡാൻ മാക്രം സ്കോർ ഉയർത്തിക്കൊണ്ടേയിരുന്നു. സെഞ്ചുറി പിന്നിട്ട് 106 റൺസുമായാണ് മാക്രം മട‌ങ്ങിയത്.

രണ്ടാം ദിവസം 62ന് മൂന്ന് എന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക ബാറ്റിം​ഗ് തുടങ്ങിയത്. 11 ഡെവിഡ് ബെഡിങ്ഹാമിനെ പുറത്താക്കി ജസ്പ്രീത് ബുംറ രണ്ടാം ദിനത്തെ വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടു. പിന്നീട് വന്നവരെല്ലാം ബുംറയുടെ ഇരകൾ മാത്രമായി. കെയ്ല്‍ വെറെയ്‌നെ ഒമ്പത്, മാക്ര ജാൻസൻ 11, കേശവ് മഹാരാജ് മൂന്ന് എന്നിവർ ബുംറയ്ക്ക് കീഴടങ്ങി. എന്നാൽ ക​ഗീസോ റബാഡയെ കൂട്ടുപിടിച്ച് മാക്രം സെഞ്ചുറിയിലേക്ക് കുതിച്ചു. എന്നാൽ സെഞ്ചുറിക്ക് പിന്നാലെ മാക്രത്തെ സിറാജ് പുറത്താക്കി.

നായകൻ വീണതോടെ ദക്ഷിണാഫ്രിക്കൻ ഇന്നിം​ഗ്സ് അധികം നീണ്ടില്ല. രണ്ട് റൺസെടുത്ത റബാഡയെ പ്രസിദ്ധ് കൃഷ്ണ വീഴത്തി. എട്ട് റൺസെടുത്ത ലുൻ​ഗി എൻഗിഡിയെ പുറത്താക്കി ജസ്പ്രീത് ബുംറ ആറ് വിക്കറ്റ് തികച്ചു. നന്ദ്ര ബർ​ഗർ ആറ് റൺസെടുത്ത് പുറത്താകാതെ നിന്നു. രണ്ടാം ഇന്നിം​ഗ്സിൽ 176 റൺസിന് ദക്ഷിണാഫ്രിക്ക വീണു. ഇതോടെ 79 റൺസെടുത്താൽ കേപ്ടൗൺ ടെസ്റ്റിൽ ഇന്ത്യയ്ക്ക് വിജയിക്കാം.

No comments