തമിഴ്‌നാട്ടില്‍ പിടിയിലായ സുകുമാരക്കുറുപ്പ്; ഒരു കോടിയുടെ ഇന്‍ഷുറന്‍സ് തട്ടിയെടുക്കാന്‍ കൊന്നുകത്തിച്ചത് ഉറ്റ ചങ്ങാതിയെ
തമിഴ്‌നാട്ടില്‍ പിടിയിലായ സുകുമാരക്കുറുപ്പ്; ഒരു കോടിയുടെ ഇന്‍ഷുറന്‍സ് തട്ടിയെടുക്കാന്‍ കൊന്നുകത്തിച്ചത് ഉറ്റ ചങ്ങാതിയെ
കേരളത്തില്‍ ഏറെ വിവാദമായ സംഭവമായിരുന്നു 1984ലെ ഫിലിം റെപ്രസെന്റേറ്റീവ് ചാക്കോ വധക്കേസ്. ഇവിടെ കൊല്ലപ്പെട്ടയാളിന്റെ പേരിനേക്കാള്‍ കുപ്രസിദ്ധി നേടിയത് സുകുമാരക്കുറുപ്പ് എന്ന കൊലപാതകി ആയിരുന്നു. പതിറ്റാണ്ടുകള്‍ക്കിപ്പുറവും കുറുപ്പ് കേരള പൊലീസിന്റെ കണ്ണുവെട്ടിച്ച് കാണാമറയത്ത് തുടരുന്നു എന്ന് വിശ്വസിക്കുന്നവര്‍ ഏറെയാണ്.
കുറുപ്പ് മലയാളി മനസുകളില്‍ നിറച്ച ഭീകരത കാലങ്ങള്‍ക്കിപ്പുറവും കേരളക്കരയ്ക്ക് ഒരു ഞെട്ടലോടെയല്ലാതെ ഓര്‍ക്കാന്‍ സാധിക്കില്ല. കേരള പൊലീസിന്റെ കേസ് ഡയറിയില്‍ സുകുമാര കുറുപ്പ് ജീവിച്ചിരിക്കാന്‍ സാധ്യതയില്ലെന്ന് അടിവരയിട്ട് അവസാനിപ്പിച്ചിട്ട് പതിറ്റാണ്ടുകള്‍ കഴിഞ്ഞെങ്കിലും മലയാളിക്ക് ഇന്നും കുറുപ്പ് പിടികിട്ടാപ്പുള്ളിയാണ്.
അതിന് കാരണം കുറ്റകൃത്യത്തിന് മുന്‍പും പിന്‍പുമുള്ള കുറുപ്പിന്റെ നിഗൂഢതകള്‍ നിറഞ്ഞ ജീവിതമായിരുന്നു. സുകുമാരക്കുറുപ്പ് സാമൂഹ്യ മാധ്യമങ്ങളില്‍ വീണ്ടും ചര്‍ച്ചയാവുകയാണ്.
അയല്‍ സംസ്ഥാനമായ തമിഴ്‌നാട്ടില്‍ ഒരു കോടി രൂപയുടെ ഇന്‍ഷുറന്‍സ് തുക അടിച്ചെടുക്കാന്‍ സുഹൃത്തിനെ തന്നെ കൊന്നു കത്തിച്ച സുരേഷ് ഹരികൃഷ്ണന്‍ പിടിയിലായതോടെയാണ് വീണ്ടും കുറുപ്പ് ചര്‍ച്ചാ വിഷയമാകുന്നത്. ഹരികൃഷ്ണനും അരും കൊലയ്ക്ക് രണ്ട് സഹായികളുണ്ടായിരുന്നു. രാജന്‍, ഹരികൃഷ്ണന്‍ എന്നിവരാണ് സുരേഷിനെ കൃത്യത്തില്‍ സഹായിച്ചത്. ഇരുവരും അറസ്റ്റിലായിട്ടുണ്ട്.

No comments