കെപി സുബൈർ മെമ്മോറിയൽ പൊതുജന സേവന കേന്ദ്രത്തിന്റെ പ്രവർത്തനം മാതൃകാപരം: മന്ത്രി കടന്നപള്ളി രാമചന്ദ്രൻ
കെപി സുബൈർ മെമ്മോറിയൽ പൊതുജന സേവന കേന്ദ്രത്തിന്റെ പ്രവർത്തനം മാതൃകാപരം: മന്ത്രി കടന്നപള്ളി രാമചന്ദ്രൻ
കുമ്പള : ആരിക്കാടി: കെ.പി.സുബൈർ മെമ്മോറിയൽ പൊതുജന സേവന കേന്ദ്രം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ സന്ദർശനം നടത്തുകയും പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്തു. കെപി സുബൈർ മെമ്മോറിയൽ പൊതുജന സേവന കേന്ദ്രം നാടിന് അനുഗ്രഹീതമായ ഒരു സ്ഥാപനവും മാതൃകാ പരവുമെന്നും, പാവപ്പെട്ട കുടുംബങ്ങൾക്ക് ഏർപ്പെടുത്തിയ മസാന്ത പെൻഷൻ, വൃക്കരോഗികൾക്കുള്ള ഡയാലിസ് ഫണ്ട്, ഓർഫൻ എഡ്യൂക്കേഷൻ സ്കോളർഷിപ്പ് , മെഡിക്കൽ എമർജൻസി ഫണ്ട് തുടങ്ങിയ നിരവധി ജനോപകാര പ്രവർത്തനങ്ങൾ കൂടാതെ സൗജന്യ ഓൺലൈൻ സേവനങ്ങൾ കെ.പി.സുബൈർ മെമ്മോറിയൽ പൊതുജന സേവനത്തിന് കീഴിൽ ചെയ്ത് കൊടുക്കാൻ സാധിക്കുന്നതിൽ വലിയ പ്രസ്ഥാനങ്ങൾക്ക് പോലും മാതൃക സ്വീകരിക്കപ്പെടേണ്ട സ്ലാഖനീയ പ്രവർത്തനമാണെന്ന് മന്ത്രി കടന്നപള്ളി രാമചന്ദ്രൻ പറഞ്ഞു.
കെ.കെ.അബ്ദുല്ല ബംബ്രാണ ,
എൻ.കെ . ഹമീദ് , മൊയ്തീൻ പൊയ്യ , കെബി ബംബ്രാണ , സുബൈർ കോട്ടയിൽ , റംഷിദ് ഹസൈനാർ, ലത്തീഫ് അങ്ങാടി , സർഫറാസ്, റസാക്ക് കോട്ടയിൽ , അബൂബക്കർ കുഞ്ഞിപ്പ,ഷഹീദ്,സിദ്ദിഖ് മോക്ക് ,മൻസൂർ കുഞ്ഞി പോക്കർ, അബൂബക്കർ ഒളയം എന്നിവർ സംബന്ധിച്ചു.

No comments