ഓടിക്കയറുന്നതിനിടെ ട്രെയിനിന് അടിയിലേക്ക് വീണു, 63കാരിയുടെ രണ്ട് കാലുകളും അറ്റു, നടുക്കം
ഓടിക്കയറുന്നതിനിടെ ട്രെയിനിന് അടിയിലേക്ക് വീണു, 63കാരിയുടെ രണ്ട് കാലുകളും അറ്റു, നടുക്കം
പാലക്കാട്: ഓടിക്കയറുന്നതിനിടെ ട്രെയിനിന്റെ അടിയിലേക്ക് വീണ് സ്ത്രീയുടെ രണ്ടു കാലുകളും അറ്റു. പാലക്കാട് ജില്ലയിലാണ് സംഭവം. 63കാരിയായ മേരിക്കുട്ടിയാണ് അപകടത്തില്‍പ്പെട്ടത്.
പാലക്കാട് ഒലവക്കോട് റെയില്‍വെ സ്റ്റേഷനിലാണ് സംഭവം. മേരിക്കുട്ടി അമൃത എക്‌സ്പ്രസ് ട്രെയിനില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
നീങ്ങിത്തുടങ്ങിയ ട്രെയിനില്‍ ഓടിക്കയറാന്‍ ശ്രമിക്കുന്നതിനിടെ റെയില്‍വേ ട്രാക്കിലേക്ക് വീഴുകയായിരുന്നുവെന്നാണ് വിവരം. കഴിഞ്ഞ ദിവസം രാത്രി പത്തേ കാലോടെയാണ് അപകടമുണ്ടായത്.
കാലുകള്‍ അറ്റ ഇവരെ ഉടന്‍ തന്നെ ഇവരെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇപ്പോള്‍ ചികിത്സയില്‍ കഴിയുകയാണ്.

No comments