Breaking News

വിശന്നുപൊരിഞ്ഞ് ഭക്ഷണത്തിന് കാത്തുനില്‍ക്കുന്ന ഫലസ്തീനികള്‍ക്കു നേരെ ഇസ്രായേല്‍ ക്രൂരത; 20 പേര്‍ കൊല്ലപ്പെട്ടു

 വിശന്നുപൊരിഞ്ഞ് ഭക്ഷണത്തിന് കാത്തുനില്‍ക്കുന്ന ഫലസ്തീനികള്‍ക്കു നേരെ ഇസ്രായേല്‍ ക്രൂരത; 20 പേര്‍ കൊല്ലപ്പെട്ടു




വെസ്റ്റ് ബാങ്ക്: പട്ടിണിയും യുദ്ധത്തിന്റെ ദുരിതങ്ങളും മൂലം പൊറുതിമുട്ടിയ ഗസാ നിവാസികള്‍ക്കു നേരെ വീണ്ടും ഇസ്രായേല്‍ ക്രൂരത. ഉത്തര ഗസാ നഗരത്തില്‍ ഭക്ഷണത്തിനായി കാത്തുനില്‍ക്കുന്ന ഫലസ്തീന്‍കാര്‍ക്കു നേരെ ഇസ്രായേല്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടു. 150ലേറെ പേര്‍ക്ക് പരിക്ക്. കരുതിക്കൂട്ടിയുള്ള കൂട്ടക്കൊലയാണ് ഇസ്രായേല്‍ നടത്തിയതെന്ന് ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം ആരോപിച്ചു.

ഖാന്‍ യൂനുസിലെ ഹമദ് ടൗണില്‍ നിന്ന് 15 മൃതദേഹങ്ങള്‍ ലഭിച്ചതായി ഫലസ്തീന്‍ റെഡ് ക്രസന്റ് സൊസൈറ്റി അറിയിച്ചു. ഇസ്രായേല്‍ സൈന്യം പിന്മാറിയതിന് ശേഷം സ്ഥലത്തെത്തിയ രക്ഷാപ്രവര്‍ത്തകരാണ് ഇക്കാര്യം വ്യക്തമാക്കിയത്.


അതേസമയം, യമന്‍ തീരത്ത് കൂടി കടന്നു പോവുന്ന കപ്പലിന് നേരെ മിസൈല്‍ ആക്രമണം നടന്നതായി യുനൈറ്റഡ് കിങ്ഡം മാരിടൈം ട്രേഡ് ഓപറേഷന്‍സ് അറിയിച്ചു. യമനിലെ ഹൊദൈദ നഗരത്തിന് സമീപമാണ് സംഭവം.

No comments