Breaking News

ബംഗാളില്‍ കോണ്‍ഗ്രസിന് ചെക്കിട്ട് മമത; 42 സീറ്റുകളിലും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; യൂസഫ് പഠാന്‍ മുതല്‍ മഹുവ വരെ പട്ടികയില്‍; തകര്‍ന്ന് 'ഇന്ത്യ' മുന്നണി

 ബംഗാളില്‍ കോണ്‍ഗ്രസിന് ചെക്കിട്ട് മമത; 42 സീറ്റുകളിലും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; യൂസഫ് പഠാന്‍ മുതല്‍ മഹുവ വരെ പട്ടികയില്‍; തകര്‍ന്ന് 'ഇന്ത്യ' മുന്നണി




ഇന്ത്യ’ മുന്നണിവിട്ട് പശ്ചിമ ബംഗാളിലെ 42 സീറ്റുകളിലും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനറജിയാണ് കോണ്‍ഗ്രസിനെ ഞെട്ടിച്ച് കൊണ്ട് സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ടിരിക്കുന്നത്



കോണ്‍ഗ്രസ് ലോക്സഭാകക്ഷി നേതാവ് അധിര്‍ രജ്ഞന്‍ ചൗധരിയുടെ മണ്ഡലമായ ബെഹ്റാംപൂരില്‍ മുന്‍ ക്രിക്കറ്റ് താരം യൂസഫ് പഠാന്‍ തൃണമൂല്‍ സ്ഥാനാര്‍ഥിയാകും.
പാര്‍ട്ടി ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജിയും ലോക്സഭയില്‍നിന്ന് പുറത്താക്കപ്പെട്ട മഹുവ മൊയ്ത്രയും തെരഞ്ഞെടുപ്പില്‍ മത്സരിക്കും.


അഭിഷേക് ബാനര്‍ജി ഡയമണ്ട് ഹാര്‍ബറില്‍ സ്ഥാനാര്‍ഥിയാകും. കൃഷ്ണനഗറില്‍നിന്ന് തന്നെയാണ് മഹുവ വീണ്ടും ജനവിധി തേടുക. ബിര്‍ഭും മണ്ഡലത്തില്‍ നടി ശതാബ്ദി റോയ് സ്ഥാനാര്‍ഥിയാകും.

മുന്‍ ക്രിക്കറ്റ് താരം കീര്‍ത്തി ആസാദ് ദുര്‍ഗാപൂരിലും സിനിമ താരം ശത്രുഘ്നന്‍ സിന്‍ഹ അസന്‍സോളിലും മത്സരിക്കും. ഡാര്‍ജിലിംഗില്‍ ഗോപാല്‍ ലാമയും മുര്‍ഷിദാബാദില്‍ അബു താഹിര്‍ഖാനുമാണ് സ്ഥാനാര്‍ത്ഥികള്‍.

ഇന്ത്യയുടെ രണ്ട് ലോകകപ്പ് വിജയങ്ങളുടെ ഭാഗമായിട്ടുണ്ട് യൂസഫ് പഠാന്‍. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനൊപ്പം രണ്ടു തവണവും രാജസ്ഥാന്‍ റോയല്‍സിനൊപ്പം ഒരിക്കലും ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് കപ്പുയര്‍ത്തി. ഇന്ത്യന്‍ മുന്‍ താരം ഇര്‍ഫാന്‍ പഠാന്റെ സഹോദരനാണ്.

2007ലാണ് താരം രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറ്റ മത്സരം കളിക്കുന്നത്. ഇന്ത്യയ്ക്കായി 57 ഏകദിനങ്ങളും 22 ടി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. 2007 ല്‍ ടി20 ലോകകപ്പും 2011ല്‍ ഏകദിന ലോകകപ്പും നേടിയ ടീമിന്റെ ഭാഗമായിരുന്നു. മധ്യനിരയിലെ കരുത്തുറ്റ ബാറ്റ്സ്മാനായ യൂസഫ് ഏകദിനത്തില്‍ 810 റണ്‍സും ട്വന്റി20യില്‍ 236 റണ്‍സും നേടിയിട്ടുണ്ട്.

No comments