Breaking News

സംസ്ഥാന കേരളോത്സവം വനിതാ കബഡിയിൽ കിരീടം ചൂടി കാസറഗോഡ് ജില്ലാ ടീം

 സംസ്ഥാന കേരളോത്സവം

വനിതാ കബഡിയിൽ കിരീടം ചൂടി കാസറഗോഡ് ജില്ലാ ടീം 





കാസർഗോഡ്: തിരുവനന്തപുരത്തു വെച്ച് നടക്കുന്ന സംസ്ഥാന കേരളോത്സവത്തിൽ ആവേശകരമായ വനിതാ കബഡി മത്സരത്തിൽ താര നിബിഡമായ പാലക്കാടിനെ 25 നെതിരെ 28 പോയിന്റ്കൾ നേടി കാസർഗോട് ജില്ലാ ടീം ചാമ്പ്യാൻ മാരായി. തിരുവനന്തപുരം സെൻട്രൽ സ്റ്റേടിയത്തിൽ വെച്ചാണ് മത്സരം നടന്നത്. കഴിഞ്ഞ വർഷത്തെ മത്സരത്തിൽ സെമി ഫൈനലിൽ കൊല്ലം ജില്ലയോട് ഏറ്റ തോൽവിക്ക് മധുര പ്രതികാരം കൂടിയാണ് ഈ വിജയം.

ജില്ലാ ടീമിന് വേണ്ടി ഒലീവ് ബാമ്പ്രണയാണ് മത്സരത്തിൽ മാറ്റുരച്ചത്. ടീം മാനേജർ ജുബൈർ കുമ്പള, കോച്ച് സുനിൽ എന്നിവരാണ് ടീ മിനെ പാകപ്പെടുത്തിയത് ദേശീയ താരങ്ങളായ ഉമ്മു ജമീല, രമ്യ, ദേവിക, മൈത്രി എന്നിവർ മത്സരത്തിലുട നീളം മികച്ച പ്രദർശനം കാഴ്ച വെച്ചു.

വിജയികളെ കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷനും, കുമ്പള ഫുട്ബോൾ അകാദമി പ്രസിഡണ്ടുമായ അഷ്‌റഫ്‌ കർള അഭിനന്ദിച്ചു.

No comments