Breaking News

ഒരു ലോകം തന്നെ തനിക്ക് വേണ്ടി ഐക്യപ്പെട്ടതിന് നന്ദി’; ജയിലിൽ നിന്ന് ഫോൺ വിളിച്ച് അബ്ദുൾ റഹീം

 ഒരു ലോകം തന്നെ തനിക്ക് വേണ്ടി ഐക്യപ്പെട്ടതിന് നന്ദി’; ജയിലിൽ നിന്ന് ഫോൺ വിളിച്ച് അബ്ദുൾ റഹീം





റിയാദ്: ഒരിക്കലും മോചനമില്ലെന്ന് കരുതിയ കാരാഗ്രഹത്തിൽ നിന്നും തന്നെ പുറത്തെത്തിക്കാനായി ഒരു ലോകം തന്നെ പുറത്ത് കൈക്കോർക്കുന്നുണ്ടെന്ന് അറിഞ്ഞ് കണ്ണീർവാർത്ത് അബ്ദുൾ റഹീം. 18 വർഷമായി ജയിലിൽ മരണം കാത്ത് കഴിയുന്ന തന്നെ രക്ഷിക്കാനായി എല്ലാ പ്രതിസന്ധികളും മറികടന്ന് മലയാളികൾ കൈക്കോർത്തതിന് നന്ദി പറയുകയാണ് അബ്ദുൾ റഹീം.

പെരുന്നാൾ ദിവസമാണ് റഹീമുമായി ഫോണിൽ ബന്ധപ്പെടാനായതെന്നാണ് എംബസി ഉദ്യോഗസ്ഥൻ യൂസഫ് കാക്കഞ്ചേരി അറിയിച്ചതെന്ന് മാധ്യമം റിപ്പോർട്ട് ചെയ്തു. അന്നേദിവസം വരെ 18 കോടി സമാഹരിച്ചെന്നറിയിച്ചപ്പോൾ റഹീം വിതുമ്പിയെന്നും അദ്ദേഹത്തിന് ജയിൽ മോചനത്തേക്കാളേറേ ആഹ്ലാദം നൽകിയത് തനിക്ക് വേണ്ടി ലോകം ഐക്യപ്പെട്ടത് അറിഞ്ഞാണെന്നും എംബസി വിവരം നൽകുന്നു.

No comments