Breaking News

കെജ്‌രിവാള്‍ വീണ്ടും ജയിലിലേക്ക്; ഹരജി അടിയന്തരമായി കേള്‍ക്കാന്‍ വിസമ്മതിച്ച് സുപ്രിംകോടതി

 കെജ്‌രിവാള്‍ വീണ്ടും ജയിലിലേക്ക്; ഹരജി അടിയന്തരമായി കേള്‍ക്കാന്‍ വിസമ്മതിച്ച് സുപ്രിംകോടതി




ന്യൂഡല്‍ഹി: മദ്യനയ കേസില്‍ അറസ്റ്റ് ചെയ്തതിനെതിരേ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ സമര്‍പ്പിച്ച ഹരജി അടിയന്തരമായി കേള്‍ക്കാന്‍ സുപ്രിം കോടതി വിസമ്മതിച്ചു. കെജ്‌രിവാളിന്റെ ഹരജിയില്‍ മറുപടി നല്‍കുന്നതിന് ഇഡിക്ക് ഏപ്രില്‍ 27വരെ സമയം നല്‍കി. ഇതോടെ ചുരുങ്ങിയത് ഏപ്രില്‍ 29 വരെയെങ്കിലും കെജ്‌രിവാള്‍ ജയിലില്‍ തുടരേണ്ടിവരുമെന്നുറപ്പായി. 

ഡല്‍ഹി ഹൈക്കോടതി കഴിഞ്ഞയാഴ്ച്ച സമാന ഹരജി നിരസിച്ചതിനെ തുടര്‍ന്നാണ് കെജ്‌രിവാള്‍ സുപ്രിംകോടതിയെ സമീപിച്ചത്. ഇതോടെ ജയില്‍ മോചിതനായി തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്തേക്കിറങ്ങാനുള്ള കെജ്‌രിവാളിന്റെ ശ്രമം അവതാളത്തിലായി.


മദ്യനയത്തില്‍ 100 കോടിയുടെ കൈക്കൂലി ആവശ്യപ്പെട്ട കേസില്‍ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന വാദത്തെ പിന്തുണക്കുന്നതിന് ആവശ്യമായ രേഖകള്‍ ഇഡി സമര്‍പ്പിച്ചിട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.

No comments