Breaking News

സംസ്ഥാനത്ത് വിഷു ചന്തകള്‍ ഇന്ന് മുതല്‍

 സംസ്ഥാനത്ത് വിഷു ചന്തകള്‍ ഇന്ന് മുതല്‍




തിരുവനന്തപുരം: സംസ്ഥാനത്ത് വിഷു ചന്തകള്‍ ഇന്ന് മുതല്‍. കണ്‍സ്യൂമര്‍ ഫെഡിന്റെ നേതൃത്വത്തിലാണ് വിഷു ചന്തകള്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. ഈ മാസം 18 വരെയാണ് ചന്തകള്‍ ഉണ്ടാവുക. സബ്‌സിഡി നിരക്കില്‍ 13 ഇനം അവശ്യസാധനങ്ങള്‍ ലഭ്യമാക്കാനാണ് തീരുമാനം.

സംസ്ഥാനത്താകെ 250 ഓളം റംസാന്‍ വിഷു വിപണികള്‍ തുടങ്ങാനായിരുന്നു തീരുമാനമെങ്കിലും, പെരുമാറ്റ ചട്ടം ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇത് ചോദ്യം ചെയ്ത് കണ്‍സ്യൂമര്‍ഫെഡ് ഹൈക്കോടതിയെ സമീപിച്ചതോടെയാണ് വിപണി തുറക്കാന്‍ അവസരം ഒരുങ്ങിയത്.

No comments