Breaking News

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവം; ബിജെപി പ്രവര്‍ത്തകന്‍ അറസ്റ്റില്‍

 തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവം; ബിജെപി പ്രവര്‍ത്തകന്‍ അറസ്റ്റില്‍




കൊല്ലം: കൊല്ലത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ജി കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തില്‍ ബിജെപി പ്രവര്‍ത്തകന്‍ അറസ്റ്റില്‍. മുളവന കഠിനാംപൊയ്ക ജിത്തു ഭവനില്‍ സനല്‍ പുത്തന്‍വിള (50) ആണ് അറസ്റ്റിലായത്.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റത്. സംഭവത്തില്‍ ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജനറല്‍ സെക്രട്ടറിയാണ് അറസ്റ്റിലായത്.

കൃഷ്ണകുമാറിനെ സ്വീകരിക്കുന്നതിനിടെ അബദ്ധത്തില്‍ താക്കോല്‍ കൊണ്ടതാണെന്നാണ് മൊഴി. എന്നാല്‍ സിപിഎമ്മിനെതിരെ പ്രസംഗിക്കുമ്പോള്‍ മനഃപൂര്‍വം ആക്രമിക്കുകയായിരുന്നു എന്നാണ് നേരത്തെ കൃഷ്ണകുമാര്‍ ആരോപിച്ചിരുന്നത്.

ഇക്കഴിഞ്ഞ 20ന് കുണ്ടറ മുളവനയില്‍ നടന്ന പ്രചാരണത്തിനിടെയാണ് മൂര്‍ച്ചയുള്ള വസ്തു കൊണ്ടതിനെ തുടര്‍ന്നാണ് കൃഷ്ണകുമാറിന്റെ വലത് കണ്ണിലെ കൃഷ്ണമണിക്ക് പരിക്കേറ്റത്.

പിന്നാലെ കൃഷ്ണകുമാര്‍ കുണ്ടറയിലെ സ്വകാര്യ കണ്ണാശുപത്രിയില്‍ എത്തി ചികിത്സ തേടുകയും ചെയ്തിരുന്നു. സംഭവത്തില്‍ അറസ്റ്റ് രേഖപ്പെടുത്തിയശേഷം സനലിനെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.

No comments