ചുട്ടുപൊള്ളി ഉത്തരേന്ത്യ; ഉഷ്ണ തരംഗത്തില്‍ ബിഹാരില്‍ 19 മരണം, ഒഡിഷയില്‍ 10 പേര്‍ മരിച്ചു, നിരവധി പേർ ചികിത്സയിൽ
ചുട്ടുപൊള്ളി ഉത്തരേന്ത്യ; ഉഷ്ണ തരംഗത്തില്‍ ബിഹാരില്‍ 19 മരണം, ഒഡിഷയില്‍ 10 പേര്‍ മരിച്ചു, നിരവധി പേർ ചികിത്സയിൽ
ന്യൂഡല്‍ഹി: ഉത്തരേന്ത്യയില്‍ ഉഷ്ണ തരംഗം രൂക്ഷമായി തുടരുന്നു. 46നും 50 ഡിഗ്രി സെല്‍ഷ്യസിനും ഇടക്കാണ് താപനില. വിവിധ ഇടങ്ങളിലായി സൂര്യാഘാതമേറ്റ് 30 പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ബിഹാറില്‍ സൂര്യാഘാതമേറ്റ് 19 മരണമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 44 ഡിഗ്രി സെല്‍ഷ്യസില്‍ കൂടുതലാണ് ഇവിടെ താപനില. ഔറഗാബാദില്‍ മാത്രം 12 പേരാണ് മരണത്തിന് കീഴടങ്ങിയത്. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ ആളും ഇതില്‍ പെടുന്നു. ഇവിടെ 20ലേറെ ആളുകള്‍ ചികിത്സയിലാണ്.
ഒഡീഷയിലും സൂര്യാഘാത മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 10 മരണമാണ് ഒഡിഷയില്‍ റിപ്പോര്‍ട്ട് ചെയ്തത്.
സമീപകാലത്ത് ഏറ്റവും ഉയര്‍ന്ന ചൂടാണ് ഉത്തരേന്ത്യ സാക്ഷ്യം വഹിക്കുന്നത്. കഴിഞ്ഞ ദിവസം രാജസ്ഥാനില്‍ കടുത്ത ചൂടിനെ തുടര്‍ന്ന് 12 പേര്‍ മരിച്ചിരുന്നു. ഡല്‍ഹി, ഹരിയാന, പഞ്ചാബ്, യുപിയടക്കം സംസ്ഥാനങ്ങളിലും ശരാശരി 45 ഡിഗ്രിയാണ് ചൂട്.
രാവിലെ 11 മണിക്കും വൈകുന്നേരം അഞ്ച് മണിക്കും ഇടയില്‍ പുറത്തിറങ്ങുമ്പോള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടങ്ങള്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. രാത്രിയിലും ചൂട് അനുഭവപ്പെടുന്നതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.

No comments