Breaking News

ബദിയടുക്ക ഡിവിഷൻ സാഹിത്യോത്സവ് ജൂലൈ 6, 7 തീയതികളിൽ തുപ്പക്കല്ലിൽ

 ബദിയടുക്ക ഡിവിഷൻ സാഹിത്യോത്സവ് ജൂലൈ 6, 7 തീയതികളിൽ തുപ്പക്കല്ലിൽ





ബദിയടുക്ക: എസ് എസ് എഫ് ബദിയടുക്ക ഡിവിഷൻ സാഹിത്യോത്സവ്' 2024 ജൂലൈ 6, 7 തീയതികളിൽ തുപ്പക്കല്ലിൽ നടക്കും. 48 യൂണിറ്റുകളിൽ നിന്നായി 150 ൽ പരം കലാപരിപാടികളിൽ തെരഞ്ഞെടുക്കപ്പെട്ട മത്സരാർഥികൾ മാറ്റുരയ്ക്കും. സാഹിത്യോത്സവ് പ്രഖ്യാപന കൺവെൻഷൻ മുനവ്വറൽ ഇസ്ലാം സുന്നി മദ്രസയിൽ ഡിവിഷൻ പ്രസിഡന്റ് ജുനൈദ് ഹിമമി സഖാഫിയുടെ അധ്യക്ഷതയിൽ എസ് വൈ എസ് എസ് സോൺ പ്രസിഡണ്ട് അബ്ദുള്ള സഅദി ഉദ്ഘാടനം നിർവഹിച്ചു. വിപുലമായ സ്വാഗതസംഘം നിലവിൽ വന്നു .മുഹമ്മദ് മുസ്ലിയാർ തുപ്പക്കൽ എ കെ സഖാഫി കന്യാന ഇസ്മായിൽ മുസ്ലിയാർ പരപ്പ ഹുസൈൻ സഖാഫി നാസർ ഹിമമി സഖാഫി സംബന്ധിച്ചു. സംഗമത്തിൽ ഷംഷാദ് ഹിമമി സഖാഫി സ്വാഗതവും അബൂബക്കർ സഖാഫി നന്ദിയും പറഞ്ഞു

No comments