Breaking News

'വി ദി ചേഞ്ച്' എസ് എസ് എഫ് അംഗഡിമുഗർ സെക്ടർ സോഷ്യൽ അസംബ്ലി സമാപിച്ചു

 'വി ദി ചേഞ്ച്' 
എസ് എസ് എഫ് അംഗഡിമുഗർ സെക്ടർ സോഷ്യൽ അസംബ്ലി സമാപിച്ചു




മംഗലട്ക്ക: വി ദി ചേഞ്ച് എന്ന പ്രമേയവാക്യത്തിൽ എസ് എസ് എഫ് അംഗഡിമുഗർ സെക്ടർ സോഷ്യൽ അസംബ്ലി.സമാപിച്ചു രാവിലെ 11മണിക്ക് രജിസ്ട്രേഷൻ ആരംഭിച്ചു.സയ്യിദ് മുത്തുക്കോയ തങ്ങൾ പരപ്പനങ്ങാടി പ്രാർത്ഥന നടത്തി. മുഹമ്മദ് കുഞ്ഞി സഖാഫിയുടെ അധ്യക്ഷതയിൽ എസ് വൈ എസ് കുമ്പള സോൺ സെക്രട്ടറി സുബൈർ ബാഡൂർ ഉദ്ഘാടനം ചെയ്തു.വി ദി ചേഞ്ച് എന്ന വിഷയത്തിൽ എസ്എസ്എഫ് കാസർകോട് ജില്ല ജനറൽ സെക്രട്ടറി നംഷാദ് മാസ്റ്റർ വിഷയവതരണം നടത്തി.എസ്എസ്എഫ് നമ്മെ രൂപപ്പെടുത്തുന്നു എന്ന വിഷയത്തിൽ എസ്എസ്എഫ് കാസർഗോഡ് ജില്ലാ സെക്രട്ടറി ബാദുഷ സഖാഫി നേതൃത്വം നൽകി.മറ്റു വിവിധ സെഷനുകൾക്ക് എസ്എസ്എഫ് കുമ്പള ഡിവിഷൻ ഡിവിഷൻ ജനറൽ സെക്രട്ടറി ഉമൈർ സഖാഫി,എസ്എസ് എഫ് ഡിവിഷൻ സെക്രട്ടറി അബ്ദുൽ റഹ്മാൻ സഅദി വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.പ്രതിനിധി ക്യാമ്പിൽ ഇസ്സ കോഡ് അംഗങ്ങൾ പ്രതിനിധികളായി.വൈകുന്നേരം നടന്ന വിദ്യാർത്ഥി റാലിയിൽ ഇസ്സ കോഡ്,സെക്ടർ,യൂണിറ്റ് എക്സിക്യൂട്ടീവ് അംഗങ്ങൾ അണിനിരന്നു.സെക്ടർ ഭാരവാഹികളായ മുഹമ്മദ് റൈമാസ്,മുഹമ്മദ് സൈഫുള്ള എന്നിവർ സംബന്ധിച്ചു.

No comments