അടുക്കളയിലെ വാട്ടര്‍ ഹീറ്റര്‍ പൊട്ടിത്തെറിച്ച് വീട് തകര്‍ന്നു, ഗൃഹനാഥന് ദാരുണാന്ത്യം
അടുക്കളയിലെ വാട്ടര്‍ ഹീറ്റര്‍ പൊട്ടിത്തെറിച്ച് വീട് തകര്‍ന്നു, ഗൃഹനാഥന് ദാരുണാന്ത്യം
ജമ്മു: വീട്ടിനുള്ളിലെ വാട്ടര്‍ ഹീറ്റര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ ഗൃഹനാഥന്‍ മരിച്ചു. ജമ്മുവിലെ ബുദ്ഗാമിലാണ് ദാരുണ സംഭവം ഉണ്ടായത്. അടുക്കളയിലെ വാട്ടര്‍ ഹിറ്റര്‍ പൊട്ടിതെറിച്ചതിന്റെ ആഘാതത്തില്‍ വീട് പൊളിഞ്ഞ് വീണതാണ് അപകടത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചത്.
അപകടം നടക്കുമ്പോള്‍ വീടിനുള്ളില്‍ ഉറങ്ങി കിടക്കുകയായിരുന്നു വീട്ടുകാര്‍. പിന്നീട് രക്ഷാപ്രവര്‍ത്തകര്‍ കെട്ടിട അവശിഷ്ഠങ്ങള്‍ക്കിടയില്‍ നടത്തിയ പരിശോധനയിലാണ് വീട്ടുടമസ്ഥനായ മന്‍സൂര്‍ അഹമ്മദ് ദാറിന്റെ മൃത്‌ദേഹം കണ്ടെത്തിയത്.
ഇയാളുടെ കുടുംബാംഗങ്ങള്‍ക്ക് പരിക്കേറ്റെങ്കിലും അത്ഭുതകരമായി രക്ഷപ്പെട്ടു. പരിക്കേറ്റ വീട്ടിലെ മറ്റ് അംഗങ്ങളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

No comments