Breaking News

ജില്ലാ സാഹിത്യോത്സവ് ആത്മീയ സംഗമങ്ങൾക്ക് തുടക്കമായി

 ജില്ലാ സാഹിത്യോത്സവ് 

ആത്മീയ സംഗമങ്ങൾക്ക് തുടക്കമായി

യാസീൻ ഉബൈദുള്ള തങ്ങൾ നേതൃത്വം നൽകി




ഉപ്പള: എസ്എസ്എഫ് കാസർകോട് ജില്ല സാഹിത്യോത്സവിന്റെ ഭാഗമായി ആതിഥ്യമരുളുന്ന ഉപ്പള സോൺ പരിധിയിലെ 40 യൂണിറ്റ് കേന്ദ്രങ്ങളിൽ നടക്കുന്ന മഹ്ളറത്തുൽ ബദരിയ്യ ആത്മീയ സംഗമങ്ങൾക്ക് തുടക്കമായി. ആവളം യൂണിറ്റിൽ മദ്രസത്തുൽ ഖിള്‌രിയയിൽ നടന്ന മഹ്ളറത്തുൽ ബദ്രിയ ആത്മീയ സംഗമത്തിന് സയ്യിദ് യാസീൻ ഉബൈദുള്ള തങ്ങൾ നേതൃത്വം നൽകി. എസ് വൈ എസ് ജില്ല സെക്രട്ടറി അബൂബക്കർ സിദ്ധീഖ് സഖാഫി വിഷയാവതരണം നടത്തി. സ്വാഗതസംഘം ഭാരവാഹികളായ ഷാഫി സഅദി ശിരിയ അടക്കമുള്ള നേതാക്കൾ സംബന്ധിച്ചു. ജൂൺ 10 നുള്ളിൽ സോൺ പരിധിയിലെ 40 കേന്ദ്രങ്ങളിൽ മഹ്ളറത്തുൽ ബദരിയ്യ ആത്മീയ സംഗമങ്ങൾ പൂർത്തിയാകും.

No comments