ഇലക്ട്രോണിക് പുകവലി ഉൽപന്നങ്ങൾക്കെതിരേ യുഎഇ
ഇലക്ട്രോണിക് പുകവലി ഉൽപന്നങ്ങൾക്കെതിരേ യുഎഇ
ദുബൈ:പുകവലിയുടെയും ഇലക്ട്രോണിക് പുകവലി ഉൽപന്നങ്ങളുടെയും അപകടസാധ്യതകൾക്കെതിരേ മുന്നറിയിപ്പുമായി യുഎഇ ആരോഗ്യപ്രതിരോധ മന്ത്രാലയം. പരമ്പരാഗത സിഗരറ്റുകൾക്ക് ബദലായി ഇലക്ട്രോണിക് പുകവലി ഉൽപന്നങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനെതിരേയാണ് മുന്നറിയിപ്പ്. ഹൃദയ സംബന്ധമായ അസുഖങ്ങൾ, അർബുദം, പ്രമേഹം, മാനസികാരോഗ്യ പ്രശ്നങ്ങൾ തുടങ്ങിയ പുകവലിയുമായി ബന്ധപ്പെട്ട ഗുരുതരമായ രോഗങ്ങൾക്കെതിരേ മുന്നറിയിപ്പ് നൽകി പുകവലി ഉപേക്ഷിക്കാൻ മന്ത്രാലയം അഭ്യർഥിച്ചു.
ലോക പുകയില വിരുദ്ധ ദിന ത്തിന്റെ പശ്ചാതലത്തിൽ പുക യില ഉപയോഗം തടയുന്നതിനും പുകവലി രഹിത അന്തരീക്ഷം സ്പ ഷ്ടിക്കുന്നതിനുമായി സമഗ്രമായ പദ്ധതി തയാറാക്കിയിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. പുകയില ഉപഭോഗം കുറയ്ക്കുന്നതിന് പ്രത്യേകം രൂപകൽപന ചെയ്ത ദേശീയ പരിപാടി ഇതിൽ ഉൾപ്പെടും. 2005ൽ പുകയില നിയന്ത്രണത്തിനായുള്ള ലോകാരോഗ്യ സംഘടനയുടെ ചട്ടക്കൂട് കൺവൻഷനിൽ യുഎഇ അംഗമായതായി മന്ത്രാലയം ചൂണ്ടിക്കാട്ടി പുകയില ഡിമാൻഡ് കുറയ്ക്കുന്നതിനൊപ്പം അതിന്റെ ഉൽപാദനവും വിതരണവും വെട്ടിക്കുറയ്ക്കാൻ ലക്ഷ്യമിട്ടുള്ള നടപടികൾ കരാറിലുണ്ട്.
പുകവലി വിരുദ്ധ ശ്രമങ്ങൾ ശക്തിപ്പെടുത്തുന്നതിനായി മന്ത്രാലയം നിയമനിർമാണം പുറപ്പെടുവിക്കുകയും എല്ലാ ഇലക്ട്രോണിക് പുകയില ഉൽപന്നങ്ങളിലും അതിന്റെ എക്‌സിക്യൂട്ടിവ് നിയന്ത്രണങ്ങൾക്കൊപ്പം 2009ലെ പുകയില നിയന്ത്രണ നിയമം നടപ്പാക്കേണ്ട തിന്റെ പ്രാധാന്യം ഊന്നിപ്പറയുകയും ചെയ്തു. ഈ ഉൽപന്നങ്ങളുമായി ബന്ധപ്പെട്ട അപകടസാധ്യതകളെക്കുറിച്ച് പൊതുജനങ്ങളെ ബോധവൽകരിക്കുന്നതിന് കാംപയിൻ സംഘടിപ്പിക്കുന്നതിനുപ്രതിജ്ഞാബദ്ധമാണെന്നും മന്ത്രാലയം അറിയിച്ചു.

No comments