കാഞ്ഞങ്ങാട് പതിനാലുകാരന്‍ പുഴയില്‍ മുങ്ങിമരിച്ചു; അപകടം ചുഴിയില്‍ അകപ്പെട്ട്
കാഞ്ഞങ്ങാട് പതിനാലുകാരന്‍ പുഴയില്‍ മുങ്ങിമരിച്ചു; അപകടം ചുഴിയില്‍ അകപ്പെട്ട്
കാസറഗോഡ് കാഞ്ഞങ്ങാട് പതിനാലുകാരന്‍ പുഴയില്‍ മുങ്ങിമരിച്ചു. അരയില്‍ വട്ടത്തോടിലെ അബ്ദുള്ള കുഞ്ഞിയുടെ മകന്‍ സിനാന്‍ ആണ് മരിച്ചത്.
അരയില്‍ കാര്‍ത്തിക പുഴയിലാണ് അപകടം. സിനാന്‍ ഉള്‍പ്പെടെ മൂന്ന് പേരാണ് പുഴയില്‍ കുളിക്കാനിറങ്ങിയത്. പുഴയിലെ ചുഴിയില്‍ അകപ്പെട്ടതാണ് അപകടകാരണം. ഒപ്പമുണ്ടായിരുന്ന രണ്ട് പേരെ രക്ഷപെടുത്തി.(
കൊയിലാണ്ടി ബസ് സ്റ്റാന്‍ഡിന് സമീപം മരക്കൊമ്പ് പൊട്ടിവീണു. നിര്‍ത്തിയിട്ട വാഹനങ്ങള്‍ക്ക് മുകളിലാണ് 11 മണിയോടെ മരക്കൊമ്പ് വീണത്
ആര്‍ക്കും പരുക്കില്ല. ഫയര്‍ഫോഴ്‌സ് എത്തി ഇവ വെട്ടിമാറ്റി. പാലോട് -പെരിങ്ങമ്മലയില്‍ ഇടിമിന്നലേറ്റ് വീട് തകര്‍ന്നു. പന്നിയോട്ട്കടവ് സ്വദേശി ഭാസ്‌കരന്‍ കാണിയുടെ വീടിനാണ് ഇടിമിന്നലേറ്റത്. വീട് ഭാഗികമായി തകര്‍ന്നു.
അതിതീവ്ര മഴ തുടരുന്നതിനിടെ സംസ്ഥാനത്ത് വീണ്ടും മഴ മുന്നറിയിപ്പ് പുതുക്കി. ഇന്ന് കോട്ടയത്തും എറണാകുളത്തും റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു.

No comments