ഖത്തറിലെ കാസർകോടൻ കൂട്ടായ്മ 'ക്യൂട്ടിക്ക്' പുതിയ ഭാരവാഹികളായി
ഖത്തറിലെ കാസർകോടൻ കൂട്ടായ്മ 'ക്യൂട്ടിക്ക്' പുതിയ ഭാരവാഹികളായി
ദോഹ: ഖത്തറിലെ ഒരു കാസർകോടൻ കൂട്ടായ്മയായ ക്യൂട്ടിക്ക് 18ആം വാർഷിക യോഗം കാലിക്കറ്റ് നോട്ട് ബുക്ക് റെസ്റ്റോറൻറ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു.
മാനേജിംഗ് ഡയരക്ടർ ലുക്ക്മാനുൽ ഹക്കിം അദ്ധ്യക്ഷത വഹിച്ചു, ചെയർമാൻ എം.പി. ഷാഫി ഹാജി ഉൽഘാടനം നിർവ്വഹിച്ചു, എക്സിക്യൂട്ടിവ് ഡയരക്ടർ ആദം കുഞ്ഞി സ്വാഗതവും എകൗണ്ടൻറ് ഹാരിസ് പി.എസ്. വാർഷിക റിപ്പോർട്ടും അവതരിപ്പിക്കുകയും, സാമ്പത്തിക റിപ്പോർട്ട് ഓഡിറ്റർ മൻസൂർ മുഹമ്മദ് അവതരിപ്പിച്ചു, എക്സിക്യൂട്ടിവ് അംഗം ബഷീർ സ്രാങ്ക് നന്ദി പറഞ്ഞു.
അദ്ധ്യായന വർഷങ്ങളിൽ അക്കാഡമി തലത്തിൽ ഉന്നത വിജയം നേടിയ ക്യൂട്ടിക്ക് അംഗങ്ങളുടെ മക്കളെ യോഗത്തിൽ വെച്ച് മെമന്റോ നൽകി അനുമോദിച്ചു.
പുതിയ ഭാരാവാഹികളായി ചെയര്‍മാന്‍ എം പി ഷാഫി ഹാജി, മാനേജിംഗ് ഡയറക്ടറായി ലുകമാനുല്‍ ഹക്കീം, എക്‌സിക്യൂട്ടീവ് ഡയറക്ടറായി ആദം കുഞ്ഞി തളങ്കര, ഓഡിറ്റര്‍ മന്‍സൂര്‍ മുഹമ്മദ്, സെക്രട്ടറി അബ്ദുല്ല ത്രീ സ്റ്റാര്‍, ട്രഷററായി ഹാരിസ് പി എസ്, എന്നിവരെ തിരഞ്ഞെടുത്തു.
എക്സിക്യൂട്ടിവ് അംഗങ്ങളായ ഖാദർ ഉദുമ, ബഷീർ ചാലകുന്ന്, ഷഹിൻ എം.പി., അബ്ദുല്ല ദേലംപാടി, സുബൈർ ബനാറസ്, ക്യൂട്ടിക്ക് അംഗങ്ങളായ അലി പേരൂർ, ഷെഫീഖ് ചെങ്കള, നുഹ്‌മാൻ ബാങ്കോട്, ബഷീർ കെ.എഫ്.സി., ജാഫർ പള്ളം, മഹമൂദ് മാര എന്നിവർ ആശംസ പ്രസംഗം നടത്തി.

No comments