Breaking News

നിറം മങ്ങിയ ജയം, ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം ബിജെപിക്ക് സമ്മാനിച്ചത് കനത്ത തിരിച്ചടി, പരാജയപ്പെട്ടത് 14 കേന്ദ്രമന്ത്രിമാര്‍

 നിറം മങ്ങിയ ജയം, ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം ബിജെപിക്ക് സമ്മാനിച്ചത് കനത്ത തിരിച്ചടി, പരാജയപ്പെട്ടത് 14 കേന്ദ്രമന്ത്രിമാര്‍




ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ ബിജെപിക്ക് കനത്ത തിരിച്ചടിയാണ് ലഭിച്ചത്. ബിജെപിയുടെ 14 കേന്ദ്രമന്ത്രിമാരാണ് തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടത്.

ബിജെപിയെ ശരിക്കും ഞെട്ടിച്ചത് അമേഠിയില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ പരാജയമായിരുന്നു. കോണ്‍ഗ്രസിന്റെ കിഷോരിലാല്‍ ശര്‍മ്മയോടാണ് സ്മൃതി തോറ്റത്.

നേരത്തെ രാഹുലിന് പകരം കോണ്‍ഗ്രസ് കളത്തിലിറക്കിയ കിഷോരിലാലിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ പുച്ഛിച്ച സ്മൃതി ഇറാനി ഒന്നര ലക്ഷത്തിലേറെ വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്.

കേരളത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥികളാക്കിയ രണ്ടു കേന്ദ്രമന്ത്രിമാരും പരാജയപ്പെട്ടു. തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖറിനും ആറ്റിങ്ങലില്‍ വി മുരളീധരനും പരാജയമാണ് ഏറ്റുവാങ്ങിയത്.

No comments