Breaking News

തിരുവനന്തപുരത്ത് കിടപ്പുരോഗിയായ മകളുടെ കഴുത്തറത്ത് അമ്മ ജീവനൊടുക്കി

 തിരുവനന്തപുരത്ത് കിടപ്പുരോഗിയായ മകളുടെ കഴുത്തറത്ത് അമ്മ ജീവനൊടുക്കി




തിരുവനന്തപുരത്ത് കിടപ്പുരോഗിയായ മകളുടെ കഴുത്തറത്ത് ശേഷം അമ്മ ജീവനൊടുക്കി. നെയ്യാറ്റിൻകര സ്വദേശി ലീല(75)യാണ് തീകൊളുത്തി ജീവനൊടുക്കിയത്. മകൾ ബിന്ദു(55) ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ഇന്നലെ രാത്രിയായിരുന്നു സംഭവം. മകളുടടെ കഴുത്തറത്ത് ശേഷം ലീല സ്വയം മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.

ഇന്ന് രാവിലെയാണ് നാട്ടുകാർ സംഭവം അറിഞ്ഞത്. തുടർന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. മകൾ ബിന്ദുവിനെ നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ലീലയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റും. അമ്മ മരിച്ചാൽ കിടപ്പുരോഗിയായ മകൾ എന്ത് ചെയ്യുമെന്ന ആശങ്ക ബന്ധുക്കളോട് ലീല പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജീവനൊടുക്കിയത്..

No comments