ദുരന്തഭൂമിയായി വയനാട്, മരണം 282ആയി, രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയായി മഴ
ദുരന്തഭൂമിയായി വയനാട്, മരണം 282ആയി, രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയായി മഴ
കല്‍പ്പറ്റ: വയനാട് മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍ പൊട്ടലില്‍ മരിച്ചവരുടെ എണ്ണം
282 ആയി. ദുരിതബാധിത പ്രദേശത്ത് രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയായി ശക്തമായ മഴ പെയ്യുകയാണ്.
മുണ്ടക്കൈ പുഴയിലെ ഒഴുക്ക് ശക്തമായെങ്കിലും ചൂരല്‍മലയുമായി ബന്ധിപ്പിച്ച് കൊണ്ട് സൈന്യം പാലം പണി തുടരുകയാണ്. അതേസമയം, ചാലിയാറില്‍ ഇന്നത്തെ തിരച്ചില്‍ നിര്‍ത്തി.
നാളെ രാവിലെ പുനരാരംഭിക്കും. നിലവില്‍ 9 മന്ത്രിമാര്‍ വയനാട്ടിലുണ്ട്. ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ വ്യാഴാഴ്ച 11.30 ന് സര്‍വകക്ഷിയോഗം ചേരും. മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കും.
No comments