Breaking News

വടക്കൻ കേരളത്തിൽ മഴ ശക്തമാകും; 4 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

 വടക്കൻ കേരളത്തിൽ മഴ ശക്തമാകും; 4 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്




കോഴിക്കോട്: വടക്കന്‍ കേരളത്തില്‍ നാല് ദിവസം ശക്തമായ മഴക്കും മറ്റിടങ്ങളില്‍ ഇടത്തരം മഴക്കും സാധ്യത. വടക്കന്‍ കേരള തീരം മുതല്‍ തെക്കന്‍ ഗുജറാത്ത് തീരംവരെയുള്ള ന്യുന മര്‍ദ്ദ പാത്തിയും ആന്ധ്രാ തീരത്തിനു സമീപം ബംഗാള്‍ ഉള്‍കടലിനു മുകളിലായുള്ള ചക്രവാത ചുഴിയുമാണ് ഇതിന് കാരണം.

കേരളത്തില്‍ ഇടി മിന്നലോടു കൂടിയ മഴക്കാണ് സാധ്യതയുള്ളത്. ഈ സാഹചര്യത്തില്‍ ഇന്ന് സംസ്ഥാനത്തെ 4 ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലാണ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഇതിനൊപ്പം ഇന്ന് ഉയര്‍ന്ന തിരമാല ജാഗ്രത നിര്‍ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.

No comments