Breaking News

യൂറോ കപ്പ് പ്രീ ക്വാര്‍ട്ടറില്‍ ഇന്ന് ക്ലാസിക്ക് പോരാട്ടം ഫ്രാന്‍സിന്‍റെ കടം വീട്ടാന്‍ ബെല്‍ജിയം ക്രിസ്റ്റ്യാനോയുടെ പോര്‍ച്ചുഗല്‍ സ്ലോവേനിയക്കെതിരെ

 യൂറോ കപ്പ് പ്രീ ക്വാര്‍ട്ടറില്‍ ഇന്ന് ക്ലാസിക്ക് പോരാട്ടം 


ഫ്രാന്‍സിന്‍റെ കടം വീട്ടാന്‍ ബെല്‍ജിയം 

ക്രിസ്റ്റ്യാനോയുടെ പോര്‍ച്ചുഗല്‍ സ്ലോവേനിയക്കെതിരെ







മ്യൂനിച്ച്: യൂറോ കപ്പ് പ്രീ ക്വാര്‍ട്ടറില്‍ ഇന്ന് വമ്പന്‍ പോരാട്ടം. ഫ്രാന്‍സ് രാത്രി 9.30ന് ബെല്‍ജിയത്തെയും പോര്‍ച്ചുഗല്‍ രാത്രി 12.30ന് സ്ലോവേനിയയേയും നേരിടും. ഗ്രൂപ്പ് ചാംപ്യന്‍മാരായല്ല ഇരുടീമുകളും പ്രീ ക്വാര്‍ട്ടറിലേക്ക് മുന്നേറിയത്. ഫ്രാന്‍സ് കിരീടം നേടിയ 2018 ലോകകപ്പിലെ സെമിഫൈനല്‍ പോരാട്ടത്തിന്റെ ആവര്‍ത്തനമാണിന്ന് യൂറോ പ്രീ ക്വാര്‍ട്ടറില്‍. ടൂര്‍ണമെന്റ് ഫേവറിറ്റുകളായ ഫ്രാന്‍സും ബെല്‍ജിയവും നേര്‍ക്കുനേരെത്തുന്ന ഈ യൂറോയിലെ ഏറ്റവും വാശിയേറിയ മത്സരം. അന്നത്തെ തോല്‍വിക്ക് മറുപടി നല്‍കാന്‍ ബെല്‍ജിയത്തിന് ഇതിലും മികച്ചൊരു അവസരമില്ല. 

മികച്ചതെല്ലാം നോക്കൗട്ടിന് വേണ്ടി കരുതിവെച്ചാണ് ടീമുകളെത്തുന്നതെന്ന് വിശ്വസിക്കുകയാണ് ടീമുകളുടെ ആരാധകര്‍. ഗ്രൂപ്പില്‍ ഒന്ന് തോറ്റും സമനില പിടിച്ചുമൊക്കെയാണ് ഇരു ടീമുകളുടേയും നോക്കൗട്ടിലേക്കുള്ള വരവ്. പെനാല്‍റ്റിയിലൂടെയാണെങ്കിലും ഗോളടിച്ച് തുടങ്ങിയ കിലിയന്‍ എംബാപ്പെ തന്നെയാണ് ഫ്രാന്‍സിന്റെ മുന്നേറ്റങ്ങളുടെ ആശ്രയം. എന്‍ഗോളോ കാന്റെയുടെ തന്ത്രവും എംബപ്പെയുടെ ഫിനിഷിങും പോലെയിരിക്കും ടൂര്‍ണമെന്റിലെ ഫ്രാനസിന്റെ ഷൈനിങ്. ബെല്‍ജിയത്തിനാകട്ടെ ലുക്കാക്കുവിന്റെ ഫിനിഷിങ് പോരായ്മയാണ് പ്രശ്‌നം.

No comments