Breaking News

കെ സുധാകരനെ അപായപ്പെടുത്താന്‍ വീട്ടില്‍ കൂടോത്രം, തെളിവുകള്‍ കണ്ടെടുത്തു, സൂക്ഷിക്കണമെന്ന് മുന്നറിയിപ്പുമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍

 കെ സുധാകരനെ അപായപ്പെടുത്താന്‍ വീട്ടില്‍ കൂടോത്രം, തെളിവുകള്‍ കണ്ടെടുത്തു, സൂക്ഷിക്കണമെന്ന് മുന്നറിയിപ്പുമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍




കണ്ണൂര്‍: കെപിസിസി പ്രസിഡന്റ് കെ. സുധാകരന്റെ കണ്ണൂരിലെ വീട്ടില്‍ കൂടോത്രം നടത്തിയതിന്റെ തെളിവുകളുടെ ദൃശ്യങ്ങള്‍ പുറത്ത്. സുധാകരനും രാജ്‌മോഹന്‍ ഉണ്ണിത്താനും മന്ത്രവാദിയും ചേര്‍ന്ന് തകിടും ചില രൂപങ്ങളും കണ്ടെടുക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.

ഒരാള്‍ സുധാകരനെ അപായപ്പെടുത്താന്‍ കൂടോത്രം ചെയ്തിട്ടുണ്ടെന്ന് പ്രശ്‌നം വെച്ച് കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് വീട്ടുപരിസരത്ത് പരിശോധന നടത്തിയതെന്നാണ് വിവരം.

പത്തനംതിട്ടയിലെ ഒരു മന്ത്രവാദിയുടെ നിര്‍ദേശപ്രകാരമാണ് പരിശോധന നടത്തിയത്. തന്നെ അപായപ്പെടുത്താന്‍ വേണ്ടി വീട്ടില്‍ ചിലര്‍ കൂടോത്രം നടത്തിയെന്ന് സുധാകരന്‍ പറഞ്ഞു.

തന്റെ ജീവന്‍ പോകാത്തത് ഭാഗ്യമെന്നും ഉണ്ണിത്താനോട് സുധാകരന്‍ പറഞ്ഞു. അതേസമയം, സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ് നല്‍കിയ ഉണ്ണിത്താന്‍ തനിക്ക് കൂടോത്രത്തില്‍ വിശ്വാസമുണ്ടെന്നും സുധാകരനോട് പറഞ്ഞു.

No comments