Breaking News

പെനാല്‍റ്റി മിസ്സാക്കി മെസ്സി; മാർട്ടീനെസ്സ് രക്ഷകനായി, ഷൂട്ടൗട്ടിലെ വിജയത്തോടെ അര്‍ജന്റീന സെമിയില്‍

 പെനാല്‍റ്റി മിസ്സാക്കി മെസ്സി; മാർട്ടീനെസ്സ് രക്ഷകനായി, ഷൂട്ടൗട്ടിലെ വിജയത്തോടെ അര്‍ജന്റീന സെമിയില്‍




ന്യൂയോര്‍ക്ക്: കോപ്പ അമേരിക്ക ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന സെമി ഫൈനലില്‍. ഇക്വഡോറിനെതിരായ ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടത്തില്‍ ഷൂട്ടൗട്ടിലാണ് അര്‍ജന്റീന വിജയം സ്വന്തമാക്കിയത്. സൂപ്പര്‍ താരം ലയണല്‍ മെസ്സി കിക്ക് നഷ്ടപ്പെടുത്തിയെങ്കിലും ഷൂട്ടൗട്ടില്‍ 4-2ന് അര്‍ജന്റീന വിജയം പിടിച്ചെടുക്കുകയായിരുന്നു.

മത്സരത്തിന്റെ നിശ്ചിത സമയത്ത് ഇരുടീമുകളും ഓരോ ഗോളടിച്ച് സമനില പാലിച്ചിരുന്നു. ഇതോടെയാണ് മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടത്. ആദ്യപകുതിയില്‍ ലിസാന്‍ഡ്രോ മാർട്ടിനസിലൂടെയാണ് അർജന്‍റീന ലീഡെടുത്തത്. എന്നാല്‍ മത്സരത്തിലെ രണ്ടാം പകുതിയുടെ ഇഞ്ച്വറി ടൈമില്‍ കെവിന്‍ റോഡ്രിഗസിലൂടെ മറുപടി നല്‍കി ഇക്വഡോർ ഒപ്പമെത്തി.

No comments