Breaking News

"നമ്മള്‍ തമ്മിലുള്ള മത്സരം ഒരു യുദ്ധമായിരിക്കും"; ഫ്രാൻസിന് മുന്നറിയിപ്പ് നല്‍കി റൊണാള്‍ഡോ, ആവേശത്തേരില്‍ ആരാധകര്‍

 "നമ്മള്‍ തമ്മിലുള്ള മത്സരം ഒരു യുദ്ധമായിരിക്കും"; ഫ്രാൻസിന് മുന്നറിയിപ്പ് നല്‍കി റൊണാള്‍ഡോ, ആവേശത്തേരില്‍ ആരാധകര്‍




യൂറോ കപ്പിലെ തങ്ങളുടെ അടുത്ത മത്സരം ഒരു യുദ്ധം ആയിരിക്കും എന്ന സന്ദേശം ഫ്രാൻസ് ടീമിന് നൽകി ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ഇന്നലെ നടന്ന മത്സരത്തിൽ സ്ലോവേനിയയെ 3-0 ത്തിനു തോല്പിച്ച് അടുത്ത ഘട്ടമായ ക്വാട്ടർ ഫൈനലിലേക്ക് പ്രവേശിച്ചിരിക്കുകയാണ് പറങ്കിപ്പട. ഇത്തവണത്തെ അവരുടെ എതിരാളികൾ കരുത്തരായ ഫ്രാൻസ് ടീം ആണ്. കൈലിയൻ എംബപ്പേ നായകനായ ഫ്രാൻസ് ടീം ഇന്ന് നടന്ന മത്സരത്തിൽ ബെൽജിയത്തിനെതിരെ 1-0 ത്തിനു ജയിച്ച് അടുത്ത ഘട്ടത്തിലേക്ക് പ്രവേശിച്ചു.

റൊണാൾഡോയുടെ നേതൃത്വത്തിൽ ഇറങ്ങുന്ന പോർച്ചുഗൽ ടീം നിലവിൽ മികച്ച പ്രകടനങ്ങൾ കാഴ്ച വെച്ചിട്ടില്ല എന്നാണ് ആരാധകരുടെ വിലയിരുത്തൽ. ടീമിൽ അഴിച്ചു പണിക്കുള്ള സാധ്യതയും നിലനില്കുനുണ്ട് എന്നാണ് പോർച്ചുഗൽ ക്യാമ്പിൽ നിന്ന് വരുന്ന റിപ്പോർട്ട്.

ഫ്രാൻസ് ടീമും ഇത്തവണ ഗംഭീര പ്രകടനങ്ങൾ ഒന്നും തന്നെ കാഴ്ച വെച്ചിട്ടില്ല. വിജയിച്ച മത്സരങ്ങൾ മിക്കതും സെല്ഫ് ഗോളിലൂടെ ആയിരുന്നു. ജൂലൈ 6 നു ആണ് പോർച്ചുഗൽ ഫ്രാൻസ് മത്സരം ക്രമീകരിച്ചിരിക്കുന്നത്.

No comments