പെനാല്‍റ്റിയില്‍ റൊണാള്‍ഡോയ്‌ക്ക് പിഴച്ചു, ഹീറോയായി കോസ്റ്റ; പറങ്കിപ്പട ക്വാര്‍ട്ടറില്‍
പെനാല്‍റ്റിയില്‍ റൊണാള്‍ഡോയ്‌ക്ക് പിഴച്ചു, ഹീറോയായി കോസ്റ്റ; പറങ്കിപ്പട ക്വാര്‍ട്ടറില്‍
ബെര്‍ലിൻ: യൂറോ കപ്പിലെ ആവേശപ്പോരാട്ടത്തില്‍ സ്ലൊവേനിയയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ മറികടന്ന് പോര്‍ച്ചുഗല്‍. ഷൂട്ടൗട്ടില്‍ 3-0 എന്ന സ്കോറിനാണ് പറങ്കിപ്പട ജയം പിടിച്ചത്. ഗോള്‍ കീപ്പര്‍ ഡിയാഗോ കോസ്റ്റയുടെ തകര്‍പ്പൻ സേവുകളാണ് മത്സരത്തില്‍ പോര്‍ച്ചുഗലിന് തുണയായത്.
ഷൂട്ടൗട്ടില്‍ സ്ലൊവാനിയ പായിച്ച മൂന്ന് ഷോട്ടുകളും തടഞ്ഞിടാൻ ഡിയാഗോ കോസ്റ്റയ്‌ക്കായി. ജയത്തോടെ പോര്‍ച്ചുഗല്‍ ക്വാര്‍ട്ടര്‍ ഫൈനലിലേക്കും മുന്നേറി. ക്വാര്‍ട്ടറില്‍ ഫ്രാൻസാണ് പോര്‍ച്ചുഗലിന്‍റെ എതിരാളി.

No comments