175 കിലോ കഞ്ചാവുമായി കാസര്‍കോട് സ്വദേശികള്‍ ഉള്‍പ്പടെ 3 പേര്‍ അറസ്റ്റില്‍ എസ്കോർട്ട് പോയ കാറും കസ്റ്റഡിയിൽ
മംഗ്ലൂര്: 175 കിലോ കഞ്ചാവുമായി അന്തർസംസ്ഥാന മയക്കുമരുന്ന് കടത്തുകാരെ അറസ്റ്റ് ചെയ്തു. 17.5 ലക്ഷം രൂപയുടെ കഞ്ചാവാണ് ചൊവ്വാഴ്ച പുത്തൂർ സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ, എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ റെയ്‌ഡിൽ പിടിച്ചെടുത്തത്. കർണാടക രജിസ്റ്റർ ചെയ്ത പിക്കപ്പ് വാനിലും കേരള രജിസ്റ്റർ ചെയ്ത കാറിലുമാണ് 17,50,000 രൂപ വിലമതിക്കുന്ന 175 കിലോ കഞ്ചാവ് പിടിച്ചെടുത്തത്. റെയ്ഡിൽ പിക്കപ്പ് വാനും കാറും പോലീസ് കണ്ടുകെട്ടി. പിടിച്ചെടുത്ത വസ്തുക്കളുടെ ആകെ മൂല്യം 24,50,000 രൂപയാണ്.
കാസർകോട് മഞ്ചേശ്വർ സ്വദേശികളായ ഇബ്രാഹിം എന്ന അർഷാദ് അച്ചു (26) മുഹമ്മദ് ഷഫീക് (31), ബന്ത്‌വാൾ സ്വദേശി ഖലന്ദർ ഷാഫി (26) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പുത്തുർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു.
ഇബ്രാഹിമിന് മഞ്ചേശ്വർ പോലീസ് സ്റ്റേഷനിൽ ഏഴ് കേസുകളും കുമ്പള പോലീസ് സ്റ്റേഷനിൽ രണ്ട് കേസുകളുമുണ്ട്. ഖലന്ദർ ഷാഫിക്ക് രണ്ട് കഞ്ചാവ് കേസുകളും ഒരു കൊലപാതകശ്രമത്തിന് വിട്ള പോലീസ് സ്റ്റേഷനിലും ഒരു കേസ് കഞ്ചൂർ പോലീസ് സ്റ്റേഷനിൽ ഉണ്ട്.
No comments